15 Nov 2023 2:22 PM IST
Summary
- ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ് ദുബായ്
പ്രതാപകാലം തിരിച്ച് പിടിച്ച് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം (ഡിഎക്‌സബി). യാത്രക്കാരുടെ എണ്ണത്തില്‍ കൊവിഡിന് മുന്‍പുള്ള കണക്കുകളെ മറികടന്നുകൊണ്ട് ശക്തമായ തിരിച്ചുവരവാണ് കാഴ്ച്ച വക്കുന്നത്.
ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ് ദുബായ്. ദീര്‍ഘ ദൂര വിമാനയാത്രാകമ്പനിയായ എമിറൈറ്റ്‌സിന്റെ ആസ്ഥാനവും ദുബായാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 64.5 ദശലക്ഷം യാത്രക്കാരാണ് ദുബായ് വിമാനത്താവളത്തെ ആശ്രയിച്ചത്. ഈ വര്‍ഷം മാത്രം 86.8 ദശലക്ഷം യാത്രക്കാരിലേക്ക് ഉയരുമെന്നാണ് വിലയിരുത്തല്‍ 2019 ല്‍ 86.3 ദശലക്ഷം യാത്രക്കാരായിരുന്നു ദുബായ് വിമാനത്താവളത്തിലെത്തിയത്. കഴിഞ്ഞ വര്‍ഷം 66 ദശലക്ഷം മാത്രമായിരുന്നു. വിമാനത്താവളത്തിന്റെ ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ വര്‍ഷം 2018 ആയിരുന്നു, 89.1 ദശലക്ഷം യാത്രക്കാരാണ് ഇക്കാലയളവില്‍ എത്തിയത്.
'ഞങ്ങളുടെ പ്രവചനങ്ങളേക്കാള്‍ വേഗത്തില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ദുബായ് വിമാനത്താവളത്തിന് കൊവിഡിന് മുന്‍പുള്ള ഡാറ്റകളെ മറികടക്കാന്‍ ഒരുങ്ങുകയാണെന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്.'' ദുബായ് എയര്‍പോര്‍ട്ട് സിഇഒ പോള്‍ ഗ്രിഫിത്ത്‌സ് പ്രസ്താവനയില്‍ പറഞ്ഞു.
മൂന്നാം പാദത്തില്‍, ദുബായിലെ പ്രധാന വിമാനത്താവളം 308,000 ടേക്ക് ഓഫുകളും ലാന്‍ഡിംഗുകളും കൈകാര്യം ചെയ്തു. ഇന്ത്യ, സൗദി അറേബ്യ, പാകിസ്ഥാന്‍, അമേരിക്ക, റഷ്യ എന്നീ രാജ്യങ്ങളിലേക്ക് മികച്ച് സര്‍വീസുകള്‍ നടത്തുന്നുണ്ട്. കൂടാതെ റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷവേളയിലും മോസ്‌കോയിലേക്ക് സര്‍വീസുകള്‍ നടത്തിയിരുന്നു. ഏറ്റവും തിരക്കേറിയ യാത്രാ വിമാനത്താവളമായി തുടരുന്നത് ഹാര്‍ട്ട്സ്ഫീല്‍ഡ്-ജാക്സണ്‍ അറ്റ്ലാന്റ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ്.
എമിറേറ്റ്സ് ബോയിംഗ് കമ്പനിയുമായി 52 ബില്യണ്‍ ഡോളറിന്റെ വിമാനം വാങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതേസമയം സഹോദര എയര്‍ലൈനായ ഫ്‌ളൈ ദുബായ് ബോയിംഗില്‍ നിന്ന് 11 ബില്യണ്‍ ഡോളറിന്റെ മറ്റൊരു വിമാനം വാങ്ങി. 2022 ഫിഫ ലോകകപ്പിന് ഖത്തര്‍ ആതിഥേയത്വം വഹിച്ചപ്പോള്‍ വാണിജ്യ വിമാനക്കമ്പനികള്‍ ഉപയോഗിച്ചിരുന്നെങ്കിലും, 2010-ല്‍ തുറന്ന രണ്ടാമത്തെ വിമാനത്താവളമാണ് ചരക്ക്, സ്വകാര്യ വിമാനങ്ങള്‍ എന്നിവക്കായി അധികമായി ഉപയോഗിക്കുന്നത്.