image

1 Nov 2023 7:24 AM GMT

Travel & Tourism

ടൂറിസം മേഖലയില്‍ പ്രതീക്ഷയേകി വടക്കുകിഴക്കൻ ഇന്ത്യൻ ഫെസ്റ്റിവല്‍

MyFin Desk

north east festival and tourism
X

Summary

  • ലോകത്തെ മുഴുവൻ ഒരു കുടുംബത്തിലേക്ക് കൊണ്ടുവരുക-നരേന്ദ്ര മോദി
  • 70 ഓളം ടൂർ ഓപ്പറേറ്റർമാരുമായി ബി 2 ബി മീറ്റിംഗുകള്‍ നടത്തി
  • വടക്കുകിഴക്കൻ ഇന്ത്യയെ തെക്കുകിഴക്കൻ ഏഷ്യയുമായി ബന്ധിപ്പിക്കാനുള്ള പ്രധാന പോയിൻ്റാണ് വിയറ്റ്നാം


തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള വിനോദ സഞ്ചാരവും നിക്ഷേപവും കൂടുതല്‍ വര്‍ധിപ്പിക്കുന്നതിനായി ഇന്ത്യ. ഇതിനായി വിയറ്റ്നാമിലെ ഹോചിമിന്‍ സിറ്റിയില്‍ മൂന്നു ദിവസം നീണ്ടുനിന്ന നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവല്‍ ഇന്ത്യ സംഘടിപ്പിച്ചിരുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി രാജ് കുമാർ രഞ്ജന്‍ സിംഗ് വിയറ്റ്‌നാമിലെത്തി ഈ ഫെസ്റ്റിവലില്‍ പങ്കെടുക്കുകയും ചെയ്ത്.

ഫെസ്റ്റിവലില്‍ വിയറ്റ്‌നാമിലെ 70 ഓളം ടൂര്‍ ഓപ്പറേറ്റര്‍മാരുമായുള്ള ബി 2 ബി മീറ്റിംഗുകള്‍ നടക്കുകയുണ്ടായി. കൂടാതെ വിയറ്റ്‌നാമിലെ നൂറോളം സംരംഭകരുമായി വ്യാപാര നിക്ഷേപ കൂടിക്കാഴ്ച്ചയും നടക്കുകയുണ്ടായി. ഇത് വിനോദ സഞ്ചാരം മാത്രമല്ല, വ്യാപാരം,വിദ്യാഭ്യാസം,സംസ്‌കാരം എന്നീ മേഖലകളില്‍ തെക്ക് കിഴക്കന്‍ മേഖലയിലെ രാജ്യങ്ങള്‍ തമ്മില്‍ സഹകരണത്തിനു വഴി തെളിക്കുമെന്നും മന്ത്രി പറഞ്ഞു.

വിയറ്റ്‌നാം, വളരെ വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയാണ്. വിവിധ രാജ്യങ്ങളുമായുള്ള വ്യാപാരം, നിക്ഷേപം, മികച്ച വിതരണ ശൃംഖല, ടൂറിസം മേഖലയിലെ ശക്തമായ വളര്‍ച്ച എന്നിവയും അവരെ വേറിട്ടുനിര്‍ത്തുന്നു. വിയറ്റ്‌നാമുമായും മറ്റ് അയല്‍ രാജ്യങ്ങളുമായി സഹകരണം ശക്തമാക്കുക എന്നത് വര്‍ഷങ്ങളായുള്ള രാജ്യത്തിൻ്റെ നയമാണെന്ന് മന്ത്രി രഞ്ജന്‍ സിംഗ് വ്യക്തമാക്കി.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക്, തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് നോക്കുമ്പോള്‍, വിയറ്റ്‌നാം ഒരു മികച്ച അവസരമാണ് എന്ന് വിയറ്റ്നാമിലെ ഇന്ത്യന്‍ അംബാസഡര്‍ സന്ദീപ് ആര്യ ചൂണ്ടിക്കാട്ടി.

ഈസ്റ്റ് പോളിസി നയം പ്രകാരം വടക്കുകിഴക്കന്‍ ഇന്ത്യയെ തെക്കുകിഴക്കന്‍ ഏഷ്യയുമായി ബന്ധിപ്പിക്കാനുള്ള പ്രധാന പോയിൻ്റാണ് ഈ വിയറ്റ്‌നാം പാത.ഇത് ഇന്ത്യയും വിയറ്റ്‌നാമും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു. ഇന്തോ-പസഫിക് മേഖലയിലെ രാജ്യങ്ങളുമായി സാമ്പത്തിക സഹകരണം, സാംസ്‌കാരിക ബന്ധങ്ങള്‍, തന്ത്രപരമായ ബന്ധം എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈസ്റ്റ് പോളിസി നയം.