image

22 Nov 2023 6:23 AM GMT

Travel & Tourism

ആലുവയില്‍ പുതിയ വിവാന്ത ഹോട്ടല്‍; കേരളത്തിലെ ബിസിനസ് വിപുലീകരിക്കാന്‍ ഐഎച്ച്‌സിഎല്‍

MyFin Desk

new vivanta hotel in aluva, ihcl to expand business in kerala
X

Summary

  • ആലുവയിലെ ഈ പുതിയ ഹോട്ടലിനു പുറമേ ഐഎച്ച്‌സിഎല്ലിന് കേരളത്തില്‍ 18 ഹോട്ടലുകളുണ്ട്.


ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി കമ്പനികളിലൊന്നായ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡ് (ഐഎച്ച്‌സിഎല്‍) ആലുവയില്‍ പുതിയ വിവാന്ത ഹോട്ടല്‍ ആരംഭിക്കുന്നു. ഐഎച്ച്‌സിഎല്ലിന്റെ കൊച്ചിയിലെ ഏഴാമത്തെ ഹോട്ടലാണ് ആലുവയിലേതെന്ന് കമ്പനിയുടെ റിയല്‍ എസ്റ്റേറ്റ് ആന്‍ഡ് ഡെവലപ്‌മെന്റ് വൈസ് പ്രസിഡന്റ് സുമ വെങ്കിടേഷ് അഭിപ്രായപ്പെട്ടു.

നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നം അധികം ദൂരമില്ല ആലുവയിലെ 95 കീ ഹോട്ടലിലേക്ക്. എല്ലാ സമയവും ഭക്ഷണം, ബാര്‍, 4,500 ചതുരശ്രയടിയില്‍ ബാന്‍ക്വെറ്റ് സ്‌പേസ്, സ്വിമ്മിംഗ് പൂള്‍, ജിം, സ്പാ എന്നീ സൗകര്യങ്ങളോടെയാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്.

ഇന്ത്യയിലെ മുന്‍നിര ഹോസ്പിറ്റാലിറ്റി സേവനദാതാക്കളായ ഐഎച്ച്‌സിഎല്ലിനോടൊപ്പം വീണ്ടും പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമേയുള്ളുവെന്ന് ഹോട്ടല്‍ പേള്‍ ഡ്യൂണ്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ കെ എം അബ്ദുള്‍ ലത്തീഫ് അഭിപ്രായപ്പെട്ടു.

നഗരത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നതാണ് ഈ വളര്‍ച്ചയെന്നും കെ.എം അബ്ദുല്‍ ലത്തീഫുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സുമ വെങ്കിടേഷും വ്യക്തമാക്കി.

കേരളത്തിന്റെ ധനകാര്യ, വാണിജ്യ, സാംസ്‌കാരിക തലസ്ഥാനമാണ് കൊച്ചി. കേരളത്തിലേക്ക് എത്തുന്ന ആഭ്യന്തര, അന്താരാഷ്ട്ര സഞ്ചാരികളില്‍ ഏറ്റവും അധികം സന്ദര്‍ശിക്കുന്നതും കൊച്ചിയാണ്. കേരളത്തിലെ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള കവാടം കൂടിയാണ് കൊച്ചി. അതുകൊണ്ട് തന്നെ ഏറ്റവും അധികം ലക്ഷ്വറി ഹോട്ടലുകള്‍ ഉള്ളയിടവും കൊച്ചി തന്നെയാണ്.

ആലുവയിലെ ഈ പുതിയ ഹോട്ടലിനു പുറമേ ഐഎച്ച്‌സിഎല്ലിന് കേരളത്തില്‍ 18 ഹോട്ടലുകളുണ്ട്. താജ്, സെലക്ഷന്‍സ്, വിവാന്ത, ജിഞ്ചര്‍ എന്നീ ബ്രാന്‍ഡുകളിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. അഞ്ച് ഹോട്ടലുകള്‍ നിര്‍മാണത്തിലുമാണ്.