image

25 March 2025 11:57 AM

Travel & Tourism

നന്ദി ഹില്‍സ് താല്‍ക്കാലികമായി അടച്ചിട്ടു

MyFin Desk

നന്ദി ഹില്‍സ് താല്‍ക്കാലികമായി അടച്ചിട്ടു
X

Summary

  • മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 25 വരെയുള്ള കാലയളവിലാണ് അടച്ചിടുന്നത്
  • എന്നാല്‍ വാരാന്ത്യങ്ങളില്‍ ജനപ്രിയ വാരാന്ത്യ വിശ്രമ കേന്ദ്രം ജനങ്ങള്‍ക്കായി തുറക്കും


ബെംഗളൂരുവിനു സമീപമുള്ള ഏറ്റവും പ്രധാനപ്പെട്ട വാരാന്ത്യ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ നന്ദിഹില്‍സ് സാധാരണ പ്രവൃത്തി ദിവസങ്ങളില്‍ അടച്ചിടുന്നു. അതായത്, ബൈക്ക് യാത്രക്കാര്‍ക്കും സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കും ആഴ്ചയിലെ സാധാരണ പ്രവര്‍ത്തി ദിവസങ്ങളില്‍ ഇവിടം സന്ദര്‍ശിക്കാന്‍ കഴിയില്ല.

അടിസ്ഥാന സൗകര്യ വികസനം സംബന്ധിച്ച നടപടികള്‍ കാരണമാണ് ഈ ടൂറിസം കേന്ദ്രം അടച്ചിടുക. മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 25 വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ ഹില്‍ സ്റ്റേഷനില്‍ പ്രവേശനം സാധ്യമല്ല.

നിലവില്‍, 4.9 കോടി രൂപയുടെ പദ്ധതിയുടെ ഭാഗമായി റോഡ് മെച്ചപ്പെടുത്തലുകള്‍ ഇവിടെ ആരംഭിക്കുന്നു. ഭാവിയിലെ സന്ദര്‍ശകര്‍ക്ക് ഇത് കൂടുതല്‍ മികച്ച അനുഭവം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.

എന്നാല്‍ വാരാന്ത്യങ്ങളില്‍ നന്ദി ഹില്‍സ് പൊതുജനങ്ങള്‍ക്കായി തുറന്നിരിക്കും. വെള്ളിയാഴ്ചകളില്‍ വൈകുന്നേരം 6:30 മുതല്‍ തിങ്കളാഴ്ച രാവിലെ 8 വരെ സഞ്ചാരികള്‍ക്ക് ഇവിടം സന്ദര്‍ശിക്കാം.

റോഡുപണിയുടെ മേല്‍നോട്ടം വഹിക്കുന്ന കരാറുകാരനും പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) ഉദ്യോഗസ്ഥരും ഈ നിയന്ത്രണം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബെംഗളൂരുവിനു സമീപമുള്ള ഏറ്റവും പ്രധാനപ്പെട്ട വാരാന്ത്യ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് നന്ദി ഹില്‍സ്. ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന, ബെംഗളൂരു നിവാസികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട അവധിക്കാല കേന്ദ്രങ്ങളില്‍ ഒന്നാണിത്.

നഗരത്തില്‍ നിന്ന് ഏകദേശം 60 കിലോമീറ്റര്‍ മാത്രം അകലെയാണ് നന്ദി ഹില്‍സ് സ്ഥിതി ചെയ്യുന്നത്.

ബെംഗളൂരുവില്‍ നിന്ന്, ഇത് ഇപ്പോഴും ഒരു ജനപ്രിയ വാരാന്ത്യ വിശ്രമ കേന്ദ്രമാണ്. തണുത്തതും ഉന്മേഷദായകവുമായ കാലാവസ്ഥയും പനോരമിക് ലാന്‍ഡ്സ്‌കേപ്പുകളും നഗരത്തിന്റെ ശബ്ദത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പറ്റിയ സ്ഥലമാക്കി മാറ്റുന്നു.