2 Aug 2023 2:00 PM GMT
Summary
- ഈ മാസം 21 ന് രണ്ട് ബസുകള്‍ ഈ യാത്രയ്ക്ക് ഒരുക്കുന്നുണ്ട്.
ഓണക്കാലം ആഘോഷമാക്കാന്‍ പുതിയ ടൂറിസം പാക്കേജുമായി കൂത്താട്ടുകുളം കെഎസ്ആര്‍ടിസി. പഞ്ചപാണ്ഡവര്‍ പ്രതിഷ്ഠ നടത്തിയെന്ന് ഐതീഹ്യമുള്ള അഞ്ച് ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി ആറന്മുള വള്ളസദ്യയുണ്ണാനുള്ള അവസരമാണ് ഇത്തവണത്തെ ബജറ്റ് ടൂറിസം പദ്ധതിയുടെ പ്രധാന ആകര്‍ഷണം.
കൂത്താട്ടുകുളം കെഎസ്ആര്‍ടിസി ആറന്മുള പള്ളിയോട സേവാസംഘവുമായി സഹകരിച്ചാണ് തീര്‍ഥാടന സര്‍വീസ് ആരംഭിക്കുന്നത്. 980 രൂപയാണ് ടിക്കറ്റ് ഉള്‍പ്പെടെ ഒരാള്‍ക്ക് ചെലവ്. ഈ മാസം 21 ന് രണ്ട് ബസുകള്‍ ഈ യാത്രയ്ക്ക് ഒരുക്കുന്നുണ്ട്.
മണ്‍സൂണ്‍ ടൂറിസത്തിന്റെ ഭാഗമായി ഈ മാസത്തില്‍ ഇടുക്കി, ഗവി, തെന്മല പാലരുവി യാത്രകളാണ് കൂടുതലും. വരുന്ന ഞായറാഴ്ച്ച മൂന്നാര്‍ -മാമലക്കണ്ടം, രാമപുരം നാലമ്പല ദര്‍ശനം, ഈ മാസം 12ന് വയനാട്, 15ന് ഗവി, 26ന് മലക്കപ്പാറ, 27ന് തെന്മല -പാലരുവി, സെപ്തംബര്‍ ഒന്നിന് തെന്മല -പാലരുവി, രണ്ടിന് തെന്മല, മൂന്നിന് ചതുരംഗപ്പാറ, ഒമ്പതിന് വയനാട് എന്നിങ്ങനെയാണ് ഓണക്കാല യാത്രകള്‍ ക്രമീകരിച്ചിരിക്കുന്നത്. ബുക്കിങ്ങിന് 9447433090, 9447223212 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.