image

26 Feb 2024 5:52 PM IST

Travel & Tourism

വനിതകള്‍ക്കായി KSRTC യുടെ വണ്ടര്‍ലാ ട്രിപ്പ്

MyFin Desk

wonderla trip 50 percent off entry fee
X

Summary

1695 രൂപയാണ് നിരക്ക്


രാജ്യാന്തര വനിതാ ദിനത്തോട് അനുബന്ധിച്ച് മാര്‍ച്ച് എട്ടിന് സ്ത്രീകള്‍ക്ക് മാത്രമായി വിനോദയാത്ര നടത്താന്‍ തീരുമാനിച്ച് കെഎസ്ആര്‍ടിസി.

വെഞ്ഞാറമൂട് ബജറ്റ് ടൂറിസം സെല്‍ വണ്ടര്‍ലാ വാട്ടര്‍ തീം പാര്‍ക്കിലേക്കാണ് വിനോദയാത്ര ഒരുക്കിയിരിക്കുന്നത്.

50 ശതമാനം എന്‍ട്രി ഫീ ഇളവ് ലഭിക്കുന്ന യാത്രക്കായി ബുക്കിംങ് ആരംഭിച്ചു.

വെഞ്ഞാറമൂട്ടില്‍ നിന്നും രാവിലെ അഞ്ച് മണിക്ക് പുറപ്പെടും.

ബസ് നിരക്കും വണ്ടര്‍ലാ പ്രവേശന ഫീസും ഉള്‍പ്പെടെ 1695 രൂപയാണ് നിരക്ക്. ഭക്ഷണം ഇതില്‍ ഉള്‍പ്പെടില്ല.

ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കും 8590356071, 9447324718, എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.