28 Nov 2023 1:15 PM GMT
Summary
' ചലോ ആപ്പ് ' എന്ന സ്വകാര്യ കമ്പനിയുമായി സഹകരിച്ചാണു കെഎസ്ആര്‍ടിസി ഈ സംവിധാനം നടപ്പിലാക്കുന്നത്
ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനത്തിലൂടെ ബസ് ടിക്കറ്റ് എടുക്കാന്‍ കെഎസ്ആര്‍ടിസി സൗകര്യമൊരുക്കുന്നു. 2024 ജനുവരി മുതല്‍ ഈ സംവിധാനം ലഭ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യുപിഐ, ക്യുആര്‍ കോഡ് എന്നിവയ്ക്കു പുറമെ ട്രാവല്‍ കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ചും ടിക്കറ്റെടുക്കാന്‍ സാധിക്കും.
' ചലോ ആപ്പ് ' എന്ന സ്വകാര്യ കമ്പനിയുമായി സഹകരിച്ചാണു കെഎസ്ആര്‍ടിസി ഈ സംവിധാനം നടപ്പിലാക്കുന്നത്.
ഡിജിറ്റല്‍ പേയ്‌മെന്റ് സൗകര്യത്തിനായി യാത്രക്കാര്‍ ചലോ ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ മതിയാകും. ആപ്പില്‍ ഓണ്‍ലൈന്‍ ട്രാക്കിംഗ് സംവിധാനങ്ങളുണ്ടാകും. യാത്ര ചെയ്യുന്ന ബസ്സിനെ ആപ്പിന്റെ സഹായത്തോടെ ട്രാക്ക് ചെയ്യാനാകും. സീറ്റ് റിസര്‍വ് ചെയ്യാനുള്ള സൗകര്യവും ആപ്പിലുണ്ട്.
ഈ സംവിധാനം കെഎസ്ആര്‍ടിസിയെ പേപ്പര്‍ലെസ് ആയി മാറാന്‍ സഹായിക്കുമെന്നും കരുതുന്നുണ്ട്.
ഓരോ ടിക്കറ്റ് ഇഷ്യു ചെയ്യുമ്പോഴും കെഎസ്ആര്‍ടിസി ചലോ ആപ്പിന് 13 പൈസ് വച്ച് നല്‍കണമെന്നാണു കരാര്‍.
ഡിസംബര്‍ അവസാനത്തോടെ ഈ സംവിധാനത്തിന്റെ ട്രയല്‍ റണ്‍ നടത്താനാണു തീരുമാനിച്ചിരിക്കുന്നത്.