25 Sep 2024 6:43 AM GMT
400 രൂപക്ക് കുട്ടനാടിന്റെ കായല്‍ സൗന്ദര്യം ആസ്വദിക്കാം, അവസരമൊരുക്കി KSRTC ബജറ്റ് ടൂറിസം സെൽ
MyFin Desk
കുട്ടനാടിന്റെ കായൽ സൗന്ദര്യം ആസ്വദിക്കുവാൻ ജലഗതാഗത വകുപ്പുമായി ചേർന്ന് കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ അവസരമൊരുക്കുന്നു. രാവിലെ 10.30 ന് സർവ്വീസ് ആരംഭിച്ച് പുന്നമട – വേമ്പനാട് കായൽ - മുഹമ്മ – പാതിരാമണൽ – കുമരകം – റാണി – ചിത്തിര – മാർത്താണ്ഡം – ആർ ബ്ലോക്ക് – സി ബ്ലോക്ക് – മംഗലശ്ശേരി – കുപ്പപ്പുറം വഴി തിരികെ ആലപ്പുഴയിൽ 4 മണിയോടെ തിരികെ ആലപ്പുഴയിൽ എത്തിച്ചേരുന്ന രീതിയിലാണ് ട്രിപ്പ്.
ബോട്ടിൽ ആകെ 120 സീറ്റുകളാണ് ഉള്ളത്. 40 എ.സി സീറ്റും 80 സീറ്റ് നോൺ എ.സി.യിലാണ്. 5 മണിക്കൂർ, 52 കിലോ മീറ്റർ ദൂരം സഞ്ചരിച്ചുളള യാത്രാനുഭവമാണ് ലഭിക്കുന്നത്. കൂടാതെ പാതിരാമണലിൽ 30 മിനിട്ട് വിശ്രമവും, കുടുംബശ്രീയുടെ കുറഞ്ഞ ചെലവിൽ രുചികരമായ മീൻകറിയടക്കമുള്ള ഭക്ഷണം 100 രൂപ നിരക്കിൽ ലഭ്യമാണ്. ലൈഫ് ജാക്കറ്റുൾപ്പെടെയുള്ള സുരക്ഷാക്രമീകരണങ്ങളും ബോട്ടിൽ ഉണ്ട്.
ടിക്കറ്റ് നിരക്ക് AC – 600/- നോൺ AC – 400 /-
ബുക്കിംഗിനും, കൂടുതൽ വിവരങ്ങൾക്കുമായി ജില്ലാ കോ – ഓർഡിനേറ്റർ, ബഡ്ജറ്റ് ടൂറിസം സെൽ
തിരുവനന്തപുരം
ജയകുമാർ 9447479789
കൊല്ലം
മോനായി ജെ കൃഷ്ണ 974796768
പത്തനംതിട്ട
സന്തോഷ് കുമാർ സി 9744348037
ആലപ്പുഴ
ഷഫീഖ് 9846475874
എറണാകുളം& കോട്ടയം
പ്രശാന്ത് വി.പി 9447223212
ഇടുക്കി
രാജീവ് എൻ ആർ 9446525773
തൃശ്ശൂർ
ഡൊമനിക് പെരേര 9747557737
പാലക്കാട്
ഇന്ദുലാൽ സി 9495450394
മലപ്പുറം
ഷിജിൽ എസ് 8590166459
കോഴിക്കോട്
സൂരജ് റ്റി 9544477954
വയനാട്
റൈജു ഐ ആർ 8921185429
കണ്ണൂർ & കാസർഗോഡ്
തനീർ 9526863675