image

14 March 2024 9:06 AM GMT

Travel & Tourism

തെക്കുപടിഞ്ഞാറന്‍ ഏഷ്യയില്‍ ഹയാത്ത് സാന്നിധ്യം വിപുലീകരിക്കുന്നു

MyFin Desk

തെക്കുപടിഞ്ഞാറന്‍ ഏഷ്യയില്‍   ഹയാത്ത് സാന്നിധ്യം വിപുലീകരിക്കുന്നു
X

Summary

  • എട്ട് ഹോട്ടലുകളിലായി 1200 മുറികള്‍ കൂട്ടിച്ചേര്‍ക്കപ്പെടും
  • തെക്ക് പടിഞ്ഞാറന്‍ ഏഷ്യയില്‍ ഉയര്‍ന്ന വളര്‍ച്ചാസാധ്യത


ഈ വര്‍ഷം ഇന്ത്യയിലും തെക്കുപടിഞ്ഞാറന്‍ ഏഷ്യയിലുമായി എട്ട് പുതിയ ഹോട്ടലുകള്‍ തുറക്കുമെന്ന് ഗ്ലോബല്‍ ഹോസ്പിറ്റാലിറ്റി മേജര്‍ ഹയാത്ത് ഹോട്ടല്‍സ് കോര്‍പ്പറേഷന്‍. മേഖലയില്‍ ഹയാത്തിന്റെ ബ്രാന്‍ഡ് പോര്‍ട്ട്ഫോളിയോയുടെ വിപുലീകരണത്തിന് ഈ നീക്കം വഴിതെളിക്കും.

എട്ട് പുതിയ ഹോട്ടലുകളിലായി 1,200 പുതിയ മുറികളാകും കൂട്ടിച്ചേര്‍ക്കപ്പെടുക. നിലവില്‍ 49 ഹോട്ടലുകളിലായി പതിനായിരം മുറികളാണ് ഹയാത്തിന് ഈ മേഖലയില്‍ ഉള്ളത്.

'തെക്ക് പടിഞ്ഞാറന്‍ ഏഷ്യ ഉയര്‍ന്ന വളര്‍ച്ചാ സാധ്യതകളാണ് പ്രകടമാക്കുന്നത്. കൂടാതെ ഹയാത്തിന്റെ ഏറ്റവും മികച്ച ആഗോള വളര്‍ച്ചാ വിപണികളില്‍ ഒന്നാണ് ഇത്. ഈ വിപുലീകരണം തെക്കുപടിഞ്ഞാറന്‍ ഏഷ്യന്‍ മേഖലയിലെ ഞങ്ങളുടെ ശക്തമായ പ്രതിബദ്ധതയെയും ആത്മവിശ്വാസത്തെയും പ്രതിനിധീകരിക്കുന്നു,' ഹയാത്ത് ഇന്ത്യ & സൗത്ത് വെസ്റ്റ് ഏഷ്യ മാനേജിംഗ് ഡയറക്ടര്‍, സഞ്‌ജെ ശര്‍മ്മ പറഞ്ഞു.

ലക്ഷ്വറി, ലൈഫ്സ്റ്റൈല്‍ ബ്രാന്‍ഡുകളുടെ സാന്നിധ്യം വിപുലീകരിക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമായി ഹയാത്ത് ' 'JdV by Hyatt' ബ്രാന്‍ഡ് ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. രാജ്യത്ത് അവതരിപ്പിക്കുന്ന ഒമ്പതാമത്തെ ഹയാത്ത് ബ്രാന്‍ഡായിരുന്നു ഇത്.

2024-ലെ വിപുലീകരണത്തില്‍, ഹയാത്ത് റീജന്‍സി കസൗലി, ഹയാത്ത് റീജന്‍സി ഗാസിയാബാദ് എന്നിവയുടെ സ്ലേറ്റഡ് ഓപ്പണിംഗിലൂടെ ഈ മേഖലയിലെ പ്രധാന വളര്‍ച്ചാ ചാലകമായ 'ഹയാത്ത് റീജന്‍സി' ബ്രാന്‍ഡ് ഒരു പുതിയ ലക്ഷ്യസ്ഥാനത്തേക്ക് പ്രവേശിക്കുമെന്ന് കമ്പനി അറിയിച്ചു.

ഹയാത്ത് സെന്‍ട്രിക് ഹെബ്ബാല്‍ ബെംഗളൂരു, ഹയാത്ത് സെന്‍ട്രിക് ബാലിഗഞ്ച് കൊല്‍ക്കത്ത എന്നിവയുടെ പ്രതീക്ഷിത ഓപ്പണിംഗുകള്‍ക്കൊപ്പം ഹയാത്ത് സെന്‍ട്രിക് ബ്രാന്‍ഡ് അതിന്റെ പോര്‍ട്ട്ഫോളിയോ വിപുലീകരിക്കുമെന്ന് കമ്പനി കൂട്ടിച്ചേര്‍ത്തു.