7 Oct 2023 11:50 AM GMT
Summary
- ലോകത്തിലെ ആദ്യ പത്ത് നഗരങ്ങളിൽ ചെന്നൈ , ഡൽഹി ഉൾപ്പെടെ 3 ഇന്ത്യൻ നഗരങ്ങൾ
- അർജന്റീനയിലെ ബ്യുണസ് ആയേഴ്സ് ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്
ലോകത്തിലെ ഹോട്ടൽ നിരക്കുകൾ അതിവേഗം വർധിക്കുന്ന നഗരങ്ങളുടെ പട്ടികയിൽ മുംബൈ രണ്ടാം സ്ഥാനത്ത്. അമേരിക്കൻ എക്സ്പ്രസ്സ് ഗ്ലോബൽ ബിസിനസ് ട്രാവലിന്റെ റിപ്പോർട്ട് പ്രകാരം മുംബൈ കൂടാതെ ചെന്നൈ ,ഡൽഹി എന്നീ ഇന്ത്യൻ നഗരങ്ങൾ കൂടി ആദ്യ 10 ൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ലോകത്തിലെ 80 നഗരങ്ങളിൽ ഹോട്ടൽ മേഖലയിൽ എങ്ങനെ മാറ്റം സംഭവിക്കുന്നു എന്ന് റിപ്പോർട്ട് വിലയിരുത്തുന്നു. ലോകത്തിൽ കൂടുതൽ ആളുകൾ സന്ദർശിക്കുന്ന നഗരങ്ങളിലാണ് ഹോട്ടൽ നിരക്കിൽ കാര്യമായ വർധന ഉണ്ടാകുന്നത്
മുംബൈയിലെ ഹോട്ടൽ നിരക്ക് വർഷം തോറും 15 ശതമാനം വർധിക്കുന്നു. അതിവേഗം വളരുന്ന സമ്പത്തും പാൻഡെമിക്കിനു ശേഷം സഞ്ചാരികൾ വർധിച്ചതും ആണ് മുംബൈ നഗരത്തിൽ ഹോട്ടൽ നിരക്കുകൾ കൂടാൻ പ്രധാന കാരണങ്ങൾ. ഈ രണ്ട് ഘടകങ്ങളും രാജ്യവ്യാപകമായി തന്നെ പല മേഖലകളെയും ബാധിച്ചിട്ടുണ്ട്. . മുംബൈ കൂടാതെ നാലാം സ്ഥാനത്ത് ചെന്നൈ നഗരവും ഏഴാം സ്ഥാനത്ത് ഡൽഹിയും ഇടം പിടിച്ചു.
ബോസ്റ്റൺ മുതൽ മുംബൈ വരെയുള്ള പ്രധാന നഗരങ്ങളിലെ ഹോട്ടൽ മുറികളുടെ നിരക്ക് ഇരട്ട അക്കത്തിൽ കുതിച്ചുയരുമെന്ന്പ്രതീക്ഷിക്കുന്നു. അർജന്റീനയിലെ ബ്യുണസ് ആയേഴ്സ് ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന നഗരം. ബ്യുണസ്ആയേഴ്സ്സിലെ നിരക്ക് വർഷം തോറും 17 ശതമാനം വർധിക്കും. അർജന്റീനയുടെ തലസ്ഥാനത്ത് അമിത പണപെരുപ്പം ഉണ്ടാക്കുന്ന പ്രതിസന്ധികൾ നിരക്കിനെ സ്വാധീനിക്കുന്നു. 1991 മുതൽ തുടങ്ങിയ പ്രതിസന്ധി സെപ്റ്റംബറിൽ ഏറ്റവും മോശം നിലയിലെത്തി. ബ്യുണസ്
ഹോട്ടലിൽ ഒരു രാത്രി ചെലവഴിക്കാൻ ഏതാണ്ട് 49,800 രൂപ ചിലവാകും. ഈ നഗരത്തിലെ 17.5 ശതമാനം വർധനവ് പ്രകാരം വർഷം ഹോട്ടൽ നിരക്കിൽ 8,300 രൂപ വർധനവ് ഉണ്ടാവും.
ആദ്യ പത്ത് നഗരങ്ങളിലും ടൂറിസം മേഖലയിൽ വലിയ കുതിപ്പ് ആണ്. കെയ്റൊ, ചിക്കാഗോ, പാരിസ്, ബോസ്റ്റൺ എന്നീ നഗരങ്ങൾ പട്ടികയിൽ ആദ്യ പത്തിൽ പെടുന്ന ലോകത്തിപ്പോലെ മറ്റു പ്രധാന നഗരങ്ങൾ ആണ്.കെയ്റൊയിൽ എത്തുന്നത് കൂടുതലും വിനോദ സഞ്ചാരികളാണ്. ചിക്കോഗോ, പാരിസ്, ബോസ്റ്റ ൺ എന്നിവിടങ്ങളിലേക്ക് സഞ്ചരിക്കുന്നത് ബിസിനസ് യാത്രികരും. . .
എന്നാൽ ഏറ്റവും മിതമായ നിരക്കിൽ വില വർദ്ധന കാണിക്കുന്നത് ഓസ്ട്രേലിയ ആണ്. ഓസ്ട്രേലിയയിലെ ഒരു നഗരത്തിലും 6.8 ശതമാനത്തിൽ കൂടുതൽ വർദ്ധനവ് പ്രതീക്ഷിക്കുന്നില്ല. ലോകത്തിലെ 80 നഗരങ്ങളിലും ചെറിയ തോതിലെങ്കിലും വില വർധിച്ചട്ടുണ്ട്.
എന്നാൽ ഈ നഗരങ്ങളിൽ ആവശ്യത്തിന് ആനുപാതികമായി ഹോട്ടൽ സൗകര്യങ്ങൾ ലഭ്യമല്ല. ആവശ്യങ്ങൾക്കനുസരിച്ച് ഹോട്ടൽ സൗകര്യങ്ങൾ ലഭ്യമല്ലാത്തതും വില നിരക്ക് ഉയരുന്നതിനു കാരണമാവും. .