image

27 Sept 2024 9:56 AM

Travel & Tourism

ഗ്ലോബല്‍ വില്ലേജ് സീസണ്‍ ഒക്ടോബര്‍ 16 മുതല്‍

MyFin Desk

pavilions of 78 countries including India in the global village
X

Summary

  • മെയ് 11 വരെ ഗ്ലോബല്‍ വില്ലേജ് സീസണ്‍ നീളും
  • വിവിധ രാജ്യങ്ങളുടെ കലാസാംസ്‌കാരിക,ഭക്ഷണ രീതികള്‍ അടുത്തറിയാനവസരം


പ്രമുഖ മള്‍ട്ടി കള്‍ച്ചറല്‍ ഫാമിലി ഡെസ്റ്റിനേഷനായ ദുബായ് ഗ്ലോബല്‍ വില്ലേജ് അതിന്റെ സീസണ്‍ 29 അടുത്തമാസം 16 മുതല്‍ ആരംഭിക്കും. സന്ദര്‍ശനത്തിനുള്ള വിഐപി പായ്ക്കുകള്‍ അംഗീകൃത പ്ലാറ്റ്ഫോമില്‍ നിന്ന് വാങ്ങണമെന്ന് അധികൃതര്‍ വ്യക്തമാക്കി.

അംഗീകാരമില്ലാത്ത ഇടങ്ങളില്‍ നിന്ന് വാങ്ങുന്നവ സ്വീകരിക്കില്ലെന്ന് ഗ്ലോബല്‍ വില്ലേജ് അധികൃതര്‍ അറിയിച്ചു. ഈ മാസം 24 ന് തുടങ്ങിയ ബുക്കിംഗ് 28 രാവിലെ 9 മണി വരെ തുടരും. ഓണ്‍ലൈനായി ടിക്കറ്റ് വാങ്ങാം.

വിവിധ രാജ്യങ്ങളുടെ കലാസാംസ്‌കാരിക,ഭക്ഷണ രീതികള്‍ അടുത്തറിയാനുള്ള അവസരമാണ് ഗ്ലോബല്‍ വില്ലേജ്. ഇന്ത്യ ഉള്‍പ്പെടെ 78 രാജ്യങ്ങളുടെ പങ്കാളിത്തമുള്ള 26 പവലിയനുകള്‍ ഇവിടെയുണ്ടാകും. മെയ് 11 വരെ ഗ്ലോബല്‍ വില്ലേജ് സീസണ്‍ നീളും.