image

18 Jan 2025 11:14 AM GMT

Travel & Tourism

ജര്‍മന്‍ ബസ് സര്‍വീസ് ആലപ്പുഴയിലേക്കും

MyFin Desk

ജര്‍മന്‍ ബസ് സര്‍വീസ് ആലപ്പുഴയിലേക്കും
X

Summary

  • ഫ്‌ളിക്സ് ബസ് സര്‍വീസ് ആരംഭിച്ചത് ബെംഗളുരു - ആലപ്പുഴ റൂട്ടില്‍
  • ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിപണിസാന്നിധ്യം വികസിപ്പിക്കാന്‍ ജര്‍മന്‍ കമ്പനി
  • ബെംഗളൂരുവില്‍നിന്ന് ഗോവയിലേക്കും കമ്പനി സര്‍വീസ് ആരംഭിച്ചിട്ടുണ്ട്


ജര്‍മനിയിലെ ഇന്റര്‍സിറ്റി ബസ് സര്‍വീസ് ഓപ്പറേറ്റര്‍മാരായ ഫ്‌ളിക്സ് ബസ് കേരളത്തിലേക്കും. ബെംഗളുരു - ആലപ്പുഴ റൂട്ടിലാണ് കമ്പനി സര്‍വീസിന് തുടക്കംകുറിച്ചത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഗതാഗതരംഗത്ത് വിപണിസാന്നിധ്യം വികസിപ്പിക്കാനുള്ള ഫ്‌ളിക്സ് ബസിന്റെ തീരുമാനത്തിന്റെ ഭാഗമാണ് പുതിയ സര്‍വീസുകള്‍.

ദീര്‍ഘദൂര ബസ് യാത്രകള്‍ക്കായി യൂറോപ്പ്, നോര്‍ത്ത് അമേരിക്ക, തുര്‍ക്കി എന്നിവിടങ്ങളില്‍ ആരംഭിച്ച ട്രാവല്‍ - ടെക് കമ്പനിയാണ് ഫ്ളിക്സ് ബസ്. രാത്രി 8.35-ന് ബെംഗളൂരുവില്‍നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 10.5-ന് ആലപ്പുഴയിലും തിരിച്ച് ആലപ്പുഴയില്‍നിന്ന് രാത്രി 7.30-ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 9.25-ന് ബെംഗളൂരുവിലും എത്തിച്ചേരും വിധമാണ് കേരളത്തിലെ സര്‍വീസുകള്‍.

കൃഷ്ണഗിരി, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍. ഫ്‌ളിക്സ് ബസ് വെബ്സൈറ്റ് വഴി ബുക്ക് ചെയ്യുമ്പോള്‍ 1400 രൂപയാണ് നിരക്ക്.

ദക്ഷിണേന്ത്യയില്‍ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി ഗോവയിലേക്കും സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. ബെംഗളൂരുവില്‍നിന്ന് ഗോവയിലേക്ക് 1600 രൂപയാണ് ഈ ആഡംബര ബസ് യാത്രയുടെ നിരക്ക്. രാജ്യത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ ഗോവയെയും കേരളത്തെയും ബെംഗളൂരുവുമായി ബന്ധിപ്പിക്കുന്ന ബസ് സര്‍വീസുകള്‍ ആരംഭിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഫ്‌ലിക്സ്ബസ് ഇന്ത്യ എം.ഡി. സൂര്യ ഖുറാന പറഞ്ഞു. മിതമായ നിരക്കില്‍ സുഖകരവും പ്രകൃതിസൗഹൃദവുമായ യാത്രാസൗകര്യങ്ങള്‍ ഒരുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.