image

11 Jan 2024 9:53 AM GMT

Travel & Tourism

ടൂറിസം പ്രതിസന്ധി; ചൈനയുടെ കാലുപിടിച്ച് മാലദ്വീപ്

MyFin Desk

tourism crisis, maldives following chinas footsteps
X

Summary

  • ചൈന വീണ്ടും മാലദ്വീപില്‍ പിടിമുറുക്കുന്നു
  • ഇരു രാജ്യങ്ങളും ഇരുപതോളം കരാറുകളില്‍ ഒപ്പിട്ടു
  • കൂടുതല്‍ വിനോദ സഞ്ചാരികളെ ദ്വീപിലേക്ക് അയക്കണമെന്ന് മുയിസു


വിനോദ സഞ്ചാര രംഗത്തുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ സഹായിക്കണമെന്ന് ചൈനയോട് അഭ്യര്‍ത്ഥിച്ച് മാലദ്വീപ്. ചൈന സന്ദര്‍ശിക്കുന്ന ദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇതു സംബന്ധിച്ച് ചൈനീസ് പ്രധാനമന്ത്രി ലീ ക്വിയാങുമായി ചര്‍ച്ച നടത്തി.വിനോദസഞ്ചാരത്തെ ആശ്രയിക്കുന്ന രാജ്യത്തേക്ക് വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ നേതാക്കള്‍ ചര്‍ച്ചചെയ്തു.

പ്രസിഡന്റ് ഷി ജിന്‍പിംഗുമായുള്ള മുയിസുവിന്റെ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരു രാജ്യങ്ങളും 20 കരാറുകളില്‍ ഒപ്പുവെച്ചിരുന്നു. ഇതോടെ മാലദ്വീപ് വീണ്ടും ചൈനയുടെ നിഴല്‍ പ്രദേശമായി മാറുകയാണ്.

ലീയുമായുള്ള ചര്‍ച്ചയില്‍ ഇ-കൊമേഴ്സില്‍ സഹകരണം ,വിമാനത്താവള വികസനം, നേരിട്ടുള്ള വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നതും ചര്‍ച്ചയായി.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തന്റെ മൂന്ന് മന്ത്രിമാര്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് ഇന്ത്യയുമായി നയതന്ത്ര തര്‍ക്കത്തില്‍ കുടുങ്ങിയ മുയിസു പ്രതിസന്ധിയിലായിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ മാലദ്വീപിലേക്കുള്ള യാത്രകള്‍ കൂട്ടത്തോടെ റദ്ദാക്കിയിരുന്നു. ഏറ്റവും അധികം ടൂറിസ്റ്റുകള്‍ ദ്വീപിലെത്തുന്നത് ഇന്ത്യയില്‍ നിന്നാണ് എന്നുള്ളത് അവരെ പ്രതിസന്ധിയിലാക്കി.

അപകീര്‍ത്തികരമായ കമന്റുകള്‍ പോസ്റ്റ് ചെയ്ത മൂന്ന് ഡെപ്യൂട്ടി മന്ത്രിമാരെ മുയിസു സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെങ്കിലും, മാലിദ്വീപിലേക്ക് വലിയ തോതില്‍ ഒഴുകിയെത്തിയ ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ പ്രതിഷേധത്തിന് അത് ഇതിനകം തന്നെ കാരണമായി.

2023-ല്‍ ഇന്ത്യന്‍ മഹാസമുദ്ര ദ്വീപ് രാഷ്ട്രത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ റഷ്യയ്ക്ക് ശേഷം ചൈന മൂന്നാം സ്ഥാനത്താണ്.

ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ചൈനയുടെ സ്വാധീനം വര്‍ധിപ്പിക്കുന്നതിന് തന്ത്രപ്രധാനമായ മാലിദ്വീപ് ദ്വീപുകളുടെ ഒരു കൂട്ടം പ്രധാനമാണെന്ന് ബെയ്ജിംഗ് കരുതുന്നതിനാല്‍ ദ്വീപില്‍ ചൈന കാലുറപ്പിക്കും എന്ന് വ്യക്തമാണ്.

മുന്‍ പ്രസിഡന്റ് മുഹമ്മദ് സോലിഹ് തന്റെ ഭരണകാലത്ത് ചൈനയുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നെങ്കിലും ആദ്യം ഇന്ത്യ എന്ന നയം പിന്തുടര്‍ന്നതിനാല്‍ മാലദ്വീപില്‍ സ്വാധീനം വര്‍ധിപ്പിക്കാനുള്ള ചൈനയുടെ ശ്രമങ്ങള്‍ പിന്നോട്ട് പോയിരുന്നു. ഈ നിലപാടിനാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്.