8 Nov 2024 11:36 AM GMT
മൂന്നാർ മലനിരകൾക്ക് മീതെ പറക്കാം, ബോൾഗാട്ടി to മാട്ടുപ്പെട്ടി സീ പ്ലെയിൻ പദ്ധതി ഉടൻ
MyFin Desk
Summary
കൊച്ചിയിലെ ബോൾഗാട്ടി പാലസിൽ നിന്നാണ് ആദ്യ പരീക്ഷണപ്പറക്കൽ
എറണാകുളം ബോൾഗാട്ടിയിൽ നിന്ന് മാട്ടുപ്പെട്ടി അണക്കെട്ടിലേക്ക് ജലവിമാന ടൂറിസം പദ്ധതി ആരംഭിക്കുന്നു. വെള്ളത്തിലും കരയിലും ലാൻഡ് ചെയ്യുകയും പറന്നുയരുകയും ചെയ്യുന്ന വിമാനമാണ് സർവീസ് നടത്തുന്നത്. സർവീസ് തുടങ്ങിന്നതിനുള്ള പരിശോധന പൂർത്തിയായിട്ടുണ്ട്. പരിശീലനപ്പറക്കൽ ഒരാഴ്ചക്കുള്ളിൽ ഉണ്ടാകും. കൊച്ചിയിലെ ബോൾഗാട്ടി പാലസിൽ നിന്നാണ് ആദ്യ പരീക്ഷണപ്പറക്കൽ. എട്ടു പേർക്കു സഞ്ചരിക്കാവുന്ന ജലവിമാനത്തിന് സാധാരണ വിമാനങ്ങളെക്കാള്‍ വലിയ ജനാലകളാണുള്ളത്.
പദ്ധതിയുടെ ഭാഗമായി മാട്ടുപ്പെട്ടി ഡാമിലെ ബോട്ടുജെട്ടിക്കു സമീപം ‘വിമാനത്താവളമായ’വാട്ടർ എയറോഡ്രോം സ്ഥാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഡയറക്ടർ, ഡാം സേഫ്റ്റി ചീഫ് എൻജിനീയർ, സിയാൽ അധികൃതർ, വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം മാട്ടുപ്പെട്ടി ഡാമിൽ നടത്തിയ പരിശോധനയിൽ ജലവിമാനങ്ങൾക്ക് സർവീസ് നടത്താൻ പ്രദേശം ഉചിതമെന്നു കണ്ടെത്തിയിട്ടുണ്ട്. വനംവകുപ്പ് ഉന്നതോദ്യോഗസ്ഥരുടെ പരിശോധനയും കഴിഞ്ഞിട്ടുണ്ട്.