image

20 Dec 2024 9:49 AM GMT

Travel & Tourism

യുപി സന്ദര്‍ശിച്ചത് 476 ദശലക്ഷം വിനോദ സഞ്ചാരികള്‍

MyFin Desk

യുപി സന്ദര്‍ശിച്ചത് 476 ദശലക്ഷം  വിനോദ സഞ്ചാരികള്‍
X

Summary

  • ഒന്‍പതുമാസത്തിനുള്ളില്‍ ആഗ്രയെ മറികടന്ന് അയോധ്യ ഒന്നാമത്
  • അയോധ്യയിലെത്തിയത് 135 ദശലക്ഷത്തിലധികം യാത്രക്കാര്‍
  • ആഗ്രയിലെത്തിയത് 125 ദശലക്ഷം ടൂറിസ്റ്റുകള്‍


ഈ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ഉത്തര്‍ പ്രദേശ് ആകര്‍ഷിച്ചത് 476.1 ദശലക്ഷം വിനോദസഞ്ചാരികളെയെന്ന് കണക്കുകള്‍. ഈ കുതിച്ചുചാട്ടത്തിന് ഏറ്റവും വലിയ സംഭാവന നല്‍കിയത് അയോധ്യയാണ്.

താജ്മഹലിനെയും മറികടന്ന് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന സ്ഥലമായി അയോധ്യ മാറി. ഈ കാലയളവില്‍ 135.5 ദശലക്ഷം ആഭ്യന്തര വിനോദ സഞ്ചാരികളെയും 3,153 അന്താരാഷ്ട്ര സന്ദര്‍ശകരെയും അയോധ്യ ആകര്‍ഷിച്ചതായി ഉത്തര്‍പ്രദേശ് ടൂറിസം വകുപ്പ് റിപ്പോര്‍ട്ട് ചെയ്തു. ആഗ്രയില്‍ 125.1 ദശലക്ഷം സഞ്ചാരികളാണ് എത്തിയത്. ഇതില്‍ 115.9 ദശലക്ഷം ആഭ്യന്തര യാത്രക്കാരും 924,000 അന്തര്‍ദേശീയ വിനോദ സഞ്ചാരികളും ഉള്‍പ്പെടുന്നു.

ആത്മീയ ടൂറിസത്തിന്റെ കുതിച്ചുയരുന്ന ജനപ്രീതിയാണ് ഈ കുതിച്ചുചാട്ടത്തിന് കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. ലഖ്നൗ ആസ്ഥാനമായുള്ള സീനിയര്‍ ട്രാവല്‍ പ്ലാനര്‍ മോഹന്‍ ശര്‍മ്മ, അയോധ്യയെ 'ഇന്ത്യയിലെ ആത്മീയ വിനോദസഞ്ചാരത്തിന്റെ പ്രഭവകേന്ദ്രം' എന്ന് വിശേഷിപ്പിച്ചു. മതപരമായ ടൂറുകള്‍ക്കുള്ള ബുക്കിംഗില്‍ 70 ശതമാനം വര്‍ദ്ധനവ് ഈ കാലയളവില്‍ രേഖപ്പെടുത്തി.

മറ്റ് ആത്മീയ ലക്ഷ്യസ്ഥാനങ്ങളിലും ഗണ്യമായ വളര്‍ച്ച ഉണ്ടായിട്ടുണ്ട്. വാരണാസിയില്‍ 62 ദശലക്ഷം ആഭ്യന്തര സന്ദര്‍ശകരും 184,000 അന്തര്‍ദേശീയ വിനോദസഞ്ചാരികളും രേഖപ്പെടുത്തിയപ്പോള്‍ ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ മഥുര 87,229 വിദേശികള്‍ ഉള്‍പ്പെടെ 68 ദശലക്ഷം സന്ദര്‍ശകരെ സ്വീകരിച്ചു.

കുംഭമേളയ്ക്ക് പേരുകേട്ട പ്രയാഗ്രാജ് 48 ദശലക്ഷം സഞ്ചാരികളെ ആകര്‍ഷിച്ചു, മിര്‍സാപൂരില്‍ പോലും 11.8 ദശലക്ഷം സന്ദര്‍ശകരെത്തി.

കുശിനഗര്‍ കേന്ദ്രീകരിച്ചുള്ള സംസ്ഥാനത്തിന്റെ ബുദ്ധമത സര്‍ക്യൂട്ടും സന്ദര്‍ശകരുടെ എണ്ണത്തില്‍ വളര്‍ച്ച കൈവരിച്ചു, 153,000 അന്തര്‍ദേശീയ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ 1.62 ദശലക്ഷം ഇവിടെ സന്ദര്‍ശകരെത്തി.