image

31 Oct 2023 10:29 AM GMT

Travel & Tourism

മുംബൈ-മെല്‍ബണ്‍ ഡയറക്റ്റ് സര്‍വീസുമായി എയര്‍ഇന്ത്യ

MyFin Desk

air india with mumbai-melbourne direct service
X

Summary

  • നിലവില്‍ ഡെല്‍ഹിയില്‍ നിന്നാണ് മെല്‍ബണിലേക്ക് നേരിട്ടുള്ള സര്‍വീസ്
  • വര്‍ധിച്ചുവരുന്ന ആവശ്യകതയെ നിറവേറ്റാനാണ് പുതിയ സര്‍വീസുകള്‍
  • വിക്ടോറിയ സംസ്ഥാനത്താണ് ഏറ്റവും അധികം ഇന്ത്യന്‍ പ്രവാസികള്‍ ഉള്ളത്


ആഗോള റൂട്ട് നെറ്റ്വര്‍ക്ക് വിപുലീകരണ പദ്ധതികളുടെ ഭാഗമായി ഡിസംബര്‍ 15 ന് മുംബൈയില്‍ നിന്ന് ഓസ്ട്രേലിയയിലെ മെല്‍ബണിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. പുതിയ റൂട്ടിലെ ഫ്‌ളൈറ്റ് സര്‍വീസുകള്‍ ആഴ്ചയില്‍ മൂന്ന് തവണ ഉണ്ടായിരിക്കുമെന്നും ഓസ്ട്രേലിയന്‍ സംസ്ഥാനമായ വിക്ടോറിയയിലേക്ക് പ്രതിവര്‍ഷം 40,000 സീറ്റുകള്‍ കൂട്ടിച്ചേര്‍ക്കുമെന്നും എയര്‍ ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു.

എയര്‍ ഇന്ത്യ നിലവില്‍ ഡെല്‍ഹിയില്‍ നിന്ന് മെല്‍ബണിലേക്കും സിഡ്നിയിലേക്കും പ്രതിദിന സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഇന്ത്യയ്ക്കും ഓസ്ട്രേലിയയ്ക്കും ഇടയില്‍ ആഴ്ചയില്‍ 28 തവണയാണ് സര്‍വീസുള്ളത്.

വിക്ടോറിയ സംസ്ഥാനത്ത് 200,000-ത്തിലധികം ഇന്ത്യന്‍ പ്രവാസികള്‍ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇത് ഓസ്ട്രേലിയയിലെ മൊത്തം ഇന്ത്യന്‍ ഡയസ്പോറയുടെ 40 ശതമാനമാണ്.

സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദര്‍ശിക്കാനുള്ള വര്‍ധിച്ചുവരുന്ന ഡിമാന്‍ഡിനോട് പ്രതികരിക്കാനും ഈ മേഖലയിലേക്കുള്ള ബിസിനസ്, ഒഴിവുസമയ യാത്രകള്‍ക്കുള്ള ആവശ്യം നേടിയെടുക്കാനും പുതിയ സേവനങ്ങള്‍ ലക്ഷ്യമിടുന്നു.

'മുംബൈയ്ക്കും മെല്‍ബണിനുമിടയില്‍ ഒരു നോണ്‍-സ്റ്റോപ്പ് ഫ്‌ളൈറ്റ് ആരംഭിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇത് കമ്പനിയുടെ നിലവിലുള്ള പരിവര്‍ത്തന പരിപാടിയിലെ ഒരു മികച്ച മുന്നേറ്റമാണ്. നിപുണ്‍ അഗര്‍വാള്‍, എയര്‍ ഇന്ത്യയുടെ ചീഫ് കൊമേഴ്‌സ്യല്‍ & ട്രാന്‍സ്‌ഫോര്‍മേഷന്‍ ഓഫീസര്‍ പറഞ്ഞു.

പുതിയ മുംബൈ-മെല്‍ബണ്‍ റൂട്ടില്‍ എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ എയര്‍ക്രാഫ്റ്റ് ആയിരിക്കും ഉപയോഗിക്കുക. ഇത് ലണ്ടനിലെ ഹീത്രൂവും മെല്‍ബണും തമ്മില്‍ ഡെല്‍ഹി, മുംബൈ വഴി തടസ്സമില്ലാത്ത ടു-വേ കണക്റ്റിവിറ്റി സാധ്യമാക്കുന്നുവെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

'മുംബൈയില്‍ നിന്ന് ഓസ്ട്രേലിയയിലേക്കുള്ള ആദ്യ നേരിട്ടുള്ള വിമാനങ്ങള്‍ മെല്‍ബണില്‍ ഇറങ്ങുമെന്നതില്‍ ഞങ്ങള്‍ വളരെ ആവേശത്തിലാണ്. ഈ പുതിയ റൂട്ട് ടൂറിസം വര്‍ധിപ്പിക്കുകയും പ്രാദേശിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും വിക്ടോറിയന്‍ ബിസിനസുകള്‍ക്ക് ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയില്‍ എത്താന്‍ കൂടുതല്‍ വഴികള്‍ തുറക്കുകയും ചെയ്യും,' വിക്ടോറിയ സ്റ്റേറ്റിലെ തൊഴില്‍, വ്യവസായ മന്ത്രി നതാലി ഹച്ചിന്‍സ് പറഞ്ഞു.