image

31 July 2024 10:12 AM GMT

Industries

മഹാരാഷ്ട്രയില്‍ നിര്‍മാണ പ്ലാന്റ് സ്ഥാപിക്കാന്‍ ടൊയോട്ട

MyFin Desk

toyota to set up manufacturing plant in maharashtra
X

Summary

  • ഇതിനായി 20,000 കോടി രൂപ നിക്ഷേപിച്ചേക്കും
  • കര്‍ണാടക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടികെഎമ്മിന് ബെംഗളൂരുവിനടുത്തുള്ള ബിദാദിയില്‍ രണ്ട് നിര്‍മ്മാണ യൂണിറ്റുകള്‍ ഉണ്ട്
  • ടൊയോട്ട, 16,000 കോടിയിലധികം രൂപ നിക്ഷേപിക്കുകയും മൊത്തം മൂല്യ ശൃംഖലയില്‍ 86,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു


മഹാരാഷ്ട്രയില്‍ ഏകദേശം 20,000 കോടി രൂപ മുതല്‍മുടക്കില്‍ പുതിയ നിര്‍മാണ പ്ലാന്റ് സ്ഥാപിക്കുമെന്ന് വാഹന നിര്‍മാതാക്കളായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ബുധനാഴ്ച അറിയിച്ചു. ഛത്രപതി സംഭാജി നഗറില്‍ ഗ്രീന്‍ഫീല്‍ഡ് നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കുന്നത് പരിശോധിക്കുന്നതിനായി മഹാരാഷ്ട്ര സര്‍ക്കാരുമായി കമ്പനി ധാരണാപത്രം ഒപ്പുവെച്ചതായി ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (ടികെഎം) പ്രസ്താവനയില്‍ പറഞ്ഞു.

കര്‍ണാടക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടികെഎമ്മിന് ബെംഗളൂരുവിനടുത്തുള്ള ബിദാദിയില്‍ രണ്ട് നിര്‍മ്മാണ യൂണിറ്റുകള്‍ ഉണ്ട്.

കര്‍ണാടകയില്‍, ടൊയോട്ട അതിന്റെ ഗ്രൂപ്പ് കമ്പനികള്‍ ഉള്‍പ്പെടെ, 16,000 കോടിയിലധികം രൂപ നിക്ഷേപിക്കുകയും മൊത്തം മൂല്യ ശൃംഖലയില്‍ 86,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.

ടൊയോട്ടയുടെ ക്യുമുലേറ്റീവ് കയറ്റുമതി സംഭാവനകള്‍ ഏകദേശം 32,000 കോടി രൂപയാണ്. ഇത് കമ്പനിയുടെ കയറ്റുമതിയിലുള്ള ശ്രദ്ധയെ പ്രതിനിധീകരിക്കുന്നു.

നിര്‍ദിഷ്ട നിക്ഷേപം, അന്തിമമായിക്കഴിഞ്ഞാല്‍, പദ്ധതി പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷത്തിലധികം സമയമെടുക്കുമെന്നാണ് കരുതുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമാവുമ്പോള്‍ മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സാമ്പത്തിക വളര്‍ച്ചയ്ക്കും കാരണമാകും.