image

29 Aug 2023 10:40 AM GMT

Industries

എഥനോള്‍ ഇന്ധനകാര്‍ ടൊയോട്ട പുറത്തിറക്കി

MyFin Desk

toyota has launched an ethanol fuel car
X

Summary

  • എഥനോൾ മാത്രം ഇന്ധനമായി ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ കാര്‍
  • ടൊയോട്ട ഹൈക്രോസ് ഇന്നോവ ഇ-100 വിഭാഗത്തില്‍പ്പെടുന്നതാണ്


പൂര്‍ണമായും എഥനോള്‍ ഇന്ധനത്തില്‍ ഓടുന്ന ലോകത്തിലെ ആദ്യത്തെ കാര്‍, ടൊയോട്ട ഇന്നോവ, കേന്ദ്ര ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി ന്യൂഡല്‍ഹിയില്‍ നടന്ന ചട്ങ്ങില്‍ പുറത്തിറക്കി. രാജ്യത്തെ ശുദ്ധ ഇന്ധന ഉപയോഗം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിന്റെ ഭാഗമായാണ് ഈ വാഹനം.

പുറത്തിറക്കല്‍ ചടങ്ങില്‍ കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹര്‍ദീപ് സിങ് പുരിയും സന്നിഹിതനായിരുന്നു.

ലോകത്തിലെ ആദ്യത്തെ ബി എസ് 6 ( സ്‌റ്റേജ് -2) ഇലക്ട്രിക് ഫ്‌ളെക്‌സ് വാഹനമാണ് ടൊയോട്ട കിര്‍ലേസ്‌കര്‍ മോട്ടോര്‍ പുറത്തിറക്കിയിട്ടുള്ള ഈ കാര്‍. ഇലക്ട്രിക് മോഡിലും ഈ കാര്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ സാധിക്കും.

ബദല്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്നതും പരിസ്ഥിതി സൗഹൃദവുമായ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കാറുകള്‍ രൂപകല്‍പ്പന ചെയ്യാന്‍ മന്ത്രി ഗഡ്കരി കാര്‍ നിര്‍മാതാക്കളോട് ആവശ്യപ്പെട്ടു.

ഒന്നില്‍ കൂടുതല്‍ ഇന്ധനങ്ങളില്‍ ഓടുന്ന വാഹനങ്ങളെയാണ് ഫ്‌ളെക്‌സ് ഫ്യുവല്‍ വെഹിക്കിള്‍ ( എഫ് എഫ് വി) എന്നു വിളിക്കുന്നത്. ഫ്‌ളെക്‌സ് ഫ്യുവല്‍ വാഹനങ്ങളെ പൊതുവേ ഇ- 85 എന്നാണ് വിളിക്കുന്നത്. ഇതിലുപയോഗിക്കുന്ന ഇന്ധനത്തില്‍ 85 ശതമാനം എഥനോളും 15 ശതമാനം പെട്രോള്‍, ഡീസല്‍ എന്നിവയോ ആയിരിക്കും. എന്നാല്‍ ഇപ്പോള്‍ പുറത്തിറക്കിയിട്ടുള്ള ടൊയോട്ട ഹൈക്രോസ് ഇന്നോവ ഇ-100 വിഭാഗത്തില്‍പ്പെടുന്നതാണ്.

പാരമ്പര്യമായി ഉപയോഗിക്കുന്ന പെട്രോള്‍, ഡീസല്‍ ഇന്ധനങ്ങളേക്കാള്‍ 25 ശതമാനം മൈലേജ് കുറവാണ് എന്നതാണ് എഫ് എഫ് വികളുടെ ന്യൂനത.