28 Oct 2022 12:44 AM GMT
സഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി വയനാട്ടില്‍ താജിന്റെ പഞ്ചനക്ഷത്ര ഹോട്ടല്‍
MyFin Bureau
Summary
കൽപ്പറ്റ: ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ സ്ഥാനം പിടിച്ച വയനാടിന്റെ വികസനക്കുതിപ്പിന് ആക്കം കൂട്ടി താജ് ഗ്രൂപ്പിന്റ പഞ്ചനക്ഷത്ര റിസോര്‍ട്ട്. വയനാട്ടിലെ ആദ്യ പഞ്ചനക്ഷത്ര ഹോട്ടലാണ് താജ് റിസോര്‍ട്ട് ആന്റ് സ്പാ. തരിയോട് മഞ്ഞൂറയില്‍ 120 കോടി രൂപയുടെ ടൂറിസം നിക്ഷേപമാണ് പഞ്ചനക്ഷത്ര റിസോര്‍ട്ടിലൂടെ താജ് ഗ്രൂപ്പ് നടത്തിയിരിക്കുന്നത്. ബാണാസുര ജലാശയത്തിന് അഭിമുഖമായി 10 ഏക്കറില്‍ പരിസ്ഥിതി സൗഹൃദമായി പണിതുയര്‍ത്തിയ താജ് വയനാട് റിസോര്‍ട്ട് ആന്റ് സ്പാ അന്താരാഷ്ട്ര നിലവാരത്തിലുള്ള ആഡംബര സൗകര്യങ്ങളാണ് സഞ്ചാരികള്‍ക്ക് ഒരുക്കുന്നത്. പ്രദേശവാസികളായ […]
കൽപ്പറ്റ: ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ സ്ഥാനം പിടിച്ച വയനാടിന്റെ വികസനക്കുതിപ്പിന് ആക്കം കൂട്ടി താജ് ഗ്രൂപ്പിന്റ പഞ്ചനക്ഷത്ര റിസോര്‍ട്ട്. വയനാട്ടിലെ ആദ്യ പഞ്ചനക്ഷത്ര ഹോട്ടലാണ് താജ് റിസോര്‍ട്ട് ആന്റ് സ്പാ. തരിയോട് മഞ്ഞൂറയില്‍ 120 കോടി രൂപയുടെ ടൂറിസം നിക്ഷേപമാണ് പഞ്ചനക്ഷത്ര റിസോര്‍ട്ടിലൂടെ താജ് ഗ്രൂപ്പ് നടത്തിയിരിക്കുന്നത്.
ബാണാസുര ജലാശയത്തിന് അഭിമുഖമായി 10 ഏക്കറില്‍ പരിസ്ഥിതി സൗഹൃദമായി പണിതുയര്‍ത്തിയ താജ് വയനാട് റിസോര്‍ട്ട് ആന്റ് സ്പാ അന്താരാഷ്ട്ര നിലവാരത്തിലുള്ള ആഡംബര സൗകര്യങ്ങളാണ് സഞ്ചാരികള്‍ക്ക് ഒരുക്കുന്നത്. പ്രദേശവാസികളായ ഒട്ടേറെപ്പേര്‍ക്ക് തൊഴില്‍ നല്‍കാനും മഞ്ഞൂറ ഗ്രാമത്തിന്റെ മുഖച്ഛായ മാറ്റാനും താജിന്റെ വരവ് നിമിത്തമാകുമെന്ന പ്രതീക്ഷയിലാണ് വയനാട്ടുകാര്‍.
ജലാശയത്തോടു ചേര്‍ന്ന ഉപദ്വീപില്‍ സ്ഥിതി ചെയ്യുന്ന ഹോട്ടല്‍ ബാണാസുര തടാകത്തിന്റെയും കുന്നുകളുടെയും മനോഹരമായ കാഴ്ച പകര്‍ന്നു നല്‍കുന്നതാണ്. ഭൂമിയുടെയും ആകാശത്തിന്റെയും ജലാശയത്തിന്റെയും പനോരമിക് കാഴ്ച നല്‍കുന്ന മുറികളും കോട്ടേജുകളും വില്ലകളും മൂന്ന് റെസ്റ്റോറന്റുകളുമാണ് പ്രധാന പ്രത്യേകത.
864 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പ്രസിഡന്‍ഷ്യല്‍ വില്ലയും ഒരുക്കിയിട്ടുണ്ട്. നാല് പൂള്‍ വില്ലകളും 42 വാട്ടര്‍ ഫ്രണ്ടേജ് കോട്ടേജുകളും ഉള്‍പ്പെടെ 61 മുറികളും ഗാര്‍ഡന്‍ ഏരിയയുമെല്ലാം താജ് വയനാടിന്റെ സൗകര്യങ്ങളാണ്. യോഗ പവലിയന്‍, ആംഫി തിയറ്റര്‍, ജീവ സ്പാ എന്നിവയുള്‍പെട്ട വെല്‍നെസ് പാക്കേജുകളും ലഭ്യമാണ്. ലോകത്തെ വിവിധയിടങ്ങിലെ തനതുരുചികളും ഇവിടെ പരിചയപ്പെടാനാവും.
താജ് വയനാട് പ്രവര്‍ത്തനമാരംഭിച്ചതോടെ ജില്ലയിലെ വിനോദസഞ്ചാര മേഖലക്കും അതിലൂടെ സാമ്പത്തിക മേഖലക്കാകെയും പുത്തനുണര്‍വാകുമെന്നാണ് സ്ഥലത്തെ മറ്റൊരു പ്രമുഖ റിസോർട് ആയ ബാണാസുര സാഗര്‍ ഹോട്ടല്‍സ് സി.എം.ഡി മോഹന്‍കൃഷ്ണന്‍ പറയുന്നത്.