image

26 Jan 2022 5:04 AM GMT

Insurance

ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ ഇനി മുതല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ

MyFin Desk

ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ ഇനി മുതല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ
X

Summary

  കേരളാ വനംവകുപ്പിന്റെ 60 ഇക്കോ ടൂറിസം സെന്ററുകളില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ സഹകരണത്തോടെ ഒരു വര്‍ഷത്തേക്കാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി വനംവകുപ്പ് ഒരു വര്‍ഷത്തേക്ക് ഒരാള്‍ക്ക് 225 രൂപയെന്ന നിരക്കില്‍ ചാര്‍ജ് ഈടാക്കും. ഇക്കോടൂറിസം കേന്ദ്രത്തില്‍ അപകടം സംഭവിച്ചാല്‍ 5 ലക്ഷം രൂപയും അംഗവൈകല്യം സംഭവിക്കുന്നവര്‍ക്ക് 2.5 ലക്ഷം രൂപയും ഇന്‍ഷുറന്‍സായി ലഭിക്കും. ഇന്ത്യന്‍ പൗരന്‍മാര്‍ക്കു മാത്രമാണ് പരിരക്ഷ. വസ്തുവകകള്‍ നഷ്ടപ്പെട്ടാല്‍ ഇന്‍ഷുറന്‍സ് പരിധിയില്‍ വരികയില്ല. […]


കേരളാ വനംവകുപ്പിന്റെ 60 ഇക്കോ ടൂറിസം സെന്ററുകളില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. യുണൈറ്റഡ് ഇന്ത്യ...

 

കേരളാ വനംവകുപ്പിന്റെ 60 ഇക്കോ ടൂറിസം സെന്ററുകളില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ സഹകരണത്തോടെ ഒരു വര്‍ഷത്തേക്കാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി വനംവകുപ്പ് ഒരു വര്‍ഷത്തേക്ക് ഒരാള്‍ക്ക് 225 രൂപയെന്ന നിരക്കില്‍ ചാര്‍ജ് ഈടാക്കും.

ഇക്കോടൂറിസം കേന്ദ്രത്തില്‍ അപകടം സംഭവിച്ചാല്‍ 5 ലക്ഷം രൂപയും അംഗവൈകല്യം സംഭവിക്കുന്നവര്‍ക്ക് 2.5 ലക്ഷം രൂപയും ഇന്‍ഷുറന്‍സായി ലഭിക്കും. ഇന്ത്യന്‍ പൗരന്‍മാര്‍ക്കു മാത്രമാണ് പരിരക്ഷ. വസ്തുവകകള്‍ നഷ്ടപ്പെട്ടാല്‍ ഇന്‍ഷുറന്‍സ് പരിധിയില്‍ വരികയില്ല. മാത്രമല്ല, ടിക്കറ്റെടുത്ത് ടൂറിസം കേന്ദ്രത്തിലെത്തുന്നവര്‍ക്കു മാത്രമാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.

രണ്ടരക്കോടി രൂപയാണ് ഒരു വര്‍ഷം ഇന്‍ഷുറന്‍സ് പരിരക്ഷയായി നല്‍കുക. അതിനാല്‍ ഒരു വര്‍ഷം പരമാവധി 50 പേര്‍ക്കു മാത്രമായിരിക്കും ആനുകൂല്യം ലഭിക്കുന്നത്. പ്രീമിയം തുകയായി 2,06,500 രൂപ സംസ്ഥാന വന വികസന ഏജന്‍സി ഇതിനകം അടച്ചു കഴിഞ്ഞു. തേക്കടി, ഇരവികുളം ദേശീയോദ്യാനം, പെരിയാര്‍-പറമ്പിക്കുളം ടൈഗര്‍ റിസര്‍വുകള്‍, ചിന്നാര്‍, നെയ്യാര്‍, പൊന്‍മുടി, പാലരുവി, സൈലന്റ് വാലി, കോന്നി ആനത്താവളം, തെന്‍മല, തൊമ്മന്‍കുത്ത് തുടങ്ങിയ ഇക്കോ ടൂറിസം കേന്ദ്രങ്ങളാണു ആദ്യഘട്ടത്തില്‍ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കു കീഴില്‍ വരുന്നത്.