24 Jan 2022 8:50 AM GMT
Summary
വരാനിരിക്കുന്ന കേന്ദ്ര ബജറ്റില്‍ വണ്‍ ഇന്ത്യ വണ്‍ ടൂറിസം സാധ്യകളില്‍ പ്രതീക്ഷയര്‍പ്പിച്ച് രാജ്യത്തെ ട്രാവല്‍ ഏജന്റുമാര്‍. കൊവിഡ്് മഹാമാരി ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും ആഭ്യന്തര യാത്ര, വിനോദ സഞ്ചാരം, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളില്‍ പുനരുജ്ജീവനം ലക്ഷ്യമിട്ടുകൊണ്ട് വരാനിരിക്കുന്ന ബജറ്റില്‍ ഏകീകൃത നികുതി ഘടന ഉള്‍പ്പെടുത്തണമെന്ന സമീപനവുമായി മുന്നോട്ട് വന്നിരിക്കുകയാണ് ട്രാവല്‍ ഏജന്റ്‌സ് അസ്സോസിയേഷന്‍ ഓഫ് ഇന്ത്യ (ടി എ എ ഐ). കൂടാതെ, വിമാനയാത്ര കൂടുതല്‍ ലാഭകരമാക്കാനും എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്‌കീമിന്റെ (ഇസിഎല്‍ജിഎസ്) വിപുലീകരണത്തിനുമായി
വരാനിരിക്കുന്ന കേന്ദ്ര ബജറ്റില്‍ വണ്‍ ഇന്ത്യ വണ്‍ ടൂറിസം സാധ്യകളില്‍ പ്രതീക്ഷയര്‍പ്പിച്ച് രാജ്യത്തെ ട്രാവല്‍ ഏജന്റുമാര്‍. കൊവിഡ്് മഹാമാരി ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും ആഭ്യന്തര യാത്ര, വിനോദ സഞ്ചാരം, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളില്‍ പുനരുജ്ജീവനം ലക്ഷ്യമിട്ടുകൊണ്ട് വരാനിരിക്കുന്ന ബജറ്റില്‍ ഏകീകൃത നികുതി ഘടന ഉള്‍പ്പെടുത്തണമെന്ന സമീപനവുമായി മുന്നോട്ട് വന്നിരിക്കുകയാണ് ട്രാവല്‍ ഏജന്റ്‌സ് അസ്സോസിയേഷന്‍ ഓഫ് ഇന്ത്യ (ടി എ എ ഐ).
കൂടാതെ, വിമാനയാത്ര കൂടുതല്‍ ലാഭകരമാക്കാനും എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്‌കീമിന്റെ (ഇസിഎല്‍ജിഎസ്) വിപുലീകരണത്തിനുമായി ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍ (എ ടി എഫ്) ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരാനും അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അടിസ്ഥാന ചെലവാക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഇടത്തരക്കാരുടെ ഡിസ്‌പോബസിള്‍ വരുമാനം (ചോലവുകള്‍ക്ക് ശേഷം ബാക്കി വരുന്ന പണം) വര്‍ധിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും അസ്സേസിയേഷന്‍ പറഞ്ഞു.
പണമൊഴുക്ക് മെച്ചപ്പെടുത്തുന്നതിനും, സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തന മൂലധന ഭാരം കുറയ്ക്കുന്നതിനുംകൃത്യമായ നടപടികള്‍ കൈക്കൊള്ളണം. കൂടാതെ നിലവിലുള്ള എം എസ് എം ഇകള്‍ക്കും എസ് എം ഇകള്‍ക്കും എളുപ്പത്തില്‍ വായ്പയ്പ ലഭ്യമാക്കണം, ആദായനികുതി നിരക്കും ജിഎസ്ടി നിരക്കും കുറയ്ക്കല്‍, ഉറവിടത്തില്‍ നിന്ന് ശേഖരിക്കുന്ന നികുതി (ടി സി എസ്) നിര്‍ത്തലാക്കല്‍, ബിസിനസ്സില്‍ എളുപ്പത്തില്‍ വരുമാനം ലഭ്യമാക്കുന്നതിനുള്ള പിന്തുണ എന്നിവയും സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കണമെന്ന് ടി എ എ ഐ വ്യക്തമാക്കി.