image

18 Feb 2022 5:57 AM GMT

Travel & Tourism

ടൂറിസം പ്രോത്സാഹിപ്പിക്കാൻ സർക്കാർ-അലയൻസ് എയർ ധാരണ

PTI

ടൂറിസം പ്രോത്സാഹിപ്പിക്കാൻ സർക്കാർ-അലയൻസ് എയർ ധാരണ
X

Summary

ഡെൽഹി: രാജ്യത്തുടനീളം ടൂറിസം മേഖലയിലെ വളർച്ച ലക്ഷ്യമിട്ട് അലയൻസ് എയർ ഏവിയേഷൻ ലിമിറ്റഡുമായി (AAAL) കേന്ദ്ര ടൂറിസം മന്ത്രാലയം ധാരണാപത്രത്തിൽ ഒപ്പുവച്ചു. ​ടൂറിസവുമായി ബന്ധപ്പെട്ട വിപണികളിൽ ഇന്ത്യയെ ഇഷ്ട സങ്കേതമാക്കാനാണ് മന്ത്രാലയം ഇതിലൂടെ പദ്ധതിയിടുന്നത്. ബ‍ൃഹത്തായ ആഭ്യന്തര ശൃംഖലയുള്ള എഎഎഎൽ രാജ്യത്തെ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുവെന്ന് ഔദ്യോഗിക വ‍ൃത്തങ്ങൾ അഭിപ്രായപ്പെട്ടു. മന്ത്രാലയത്തിലെ അഡീഷണൽ ഡയറക്ടർ ജനറൽ രൂപീന്ദർ ബ്രാർ, എഎഎഎൽ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ വിനീത് സൂദ് എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവച്ചു. സർക്കാരിന്റെ റീജിയണൽ […]


ഡെൽഹി: രാജ്യത്തുടനീളം ടൂറിസം മേഖലയിലെ വളർച്ച ലക്ഷ്യമിട്ട് അലയൻസ് എയർ ഏവിയേഷൻ ലിമിറ്റഡുമായി (AAAL) കേന്ദ്ര ടൂറിസം മന്ത്രാലയം ധാരണാപത്രത്തിൽ ഒപ്പുവച്ചു. ​ടൂറിസവുമായി ബന്ധപ്പെട്ട വിപണികളിൽ ഇന്ത്യയെ ഇഷ്ട സങ്കേതമാക്കാനാണ് മന്ത്രാലയം ഇതിലൂടെ പദ്ധതിയിടുന്നത്. ബ‍ൃഹത്തായ ആഭ്യന്തര ശൃംഖലയുള്ള എഎഎഎൽ രാജ്യത്തെ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുവെന്ന് ഔദ്യോഗിക വ‍ൃത്തങ്ങൾ അഭിപ്രായപ്പെട്ടു.

മന്ത്രാലയത്തിലെ അഡീഷണൽ ഡയറക്ടർ ജനറൽ രൂപീന്ദർ ബ്രാർ, എഎഎഎൽ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ വിനീത് സൂദ് എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവച്ചു. സർക്കാരിന്റെ റീജിയണൽ കണക്റ്റിവിറ്റി സ്കീം (ആർസിഎസ്) പ്രോത്സാഹിപ്പിക്കുന്നതിൽ അലയൻസ് എയർ ആണ് മുൻനിരയിലുള്ളത്. പ്രധാനമന്ത്രിയുടെ ഉഡാൻ (ഉഡേ ദേശ് കാ ആം നാഗ്രിക്) പദ്ധതിക്ക് കീഴിലാണിതിന്റെ പ്രചാരണം. സംയോജിതമായി വിപണന-പ്രചാരണ തന്ത്രം സമന്വയിപ്പിക്കുക എന്നതാണ് ധാരണാപത്രത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

പ്രചാരണത്തിന്റെ ഭാ​ഗമായി അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളിലെ പരസ്യം, മേളകളിലും പ്രദർശനങ്ങളിലുമുള്ള പങ്കാളിത്തം, സെമിനാറുകൾ, ശിൽപശാലകൾ, റോഡ് ഷോകൾ എന്നിവയൊക്കെ ഉൾപ്പെടുന്നു.
"ഇന്ത്യൻ സായാഹ്നങ്ങൾ" എന്ന ടാ​ഗ് ലൈനിൽ അച്ചടി ബ്രോഷറുകളും, കൊളാറ്ററലുകളും, സംയുക്തമായ പരസ്യ പരിപാടികളുമാണ് പദ്ധതിയിടുന്നതെന്ന് മന്ത്രാലയം അറിയിച്ചു.