image

25 Feb 2025 9:55 AM GMT

Textiles

താരിഫ് യുദ്ധം ടെക്സ്‌റ്റൈല്‍ മേഖലയ്ക്ക് നേട്ടമാകും

MyFin Desk

താരിഫ് യുദ്ധം ടെക്സ്‌റ്റൈല്‍   മേഖലയ്ക്ക് നേട്ടമാകും
X

Summary

  • ചൈനയുടെ വിപണി വിഹിതം ഇന്ത്യയ്ക്ക് ലഭിച്ചേക്കും
  • യുഎസില്‍ ഇന്ത്യന്‍ വസ്ത്രങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയെന്നും റിപ്പോര്‍ട്ട്
  • ടെക്‌സ്‌റ്റൈല്‍ രംഗം 45 ദശലക്ഷത്തിലധികം പേര്‍ക്കു നേരിട്ടു തൊഴില്‍ നല്‍കുന്നു


ട്രംപിന്റെ താരിഫ് യുദ്ധം ഇന്ത്യന്‍ ടെക്സ്‌റ്റൈയില്‍ മേഖലയ്ക്ക് നേട്ടമായേക്കുമെന്ന് റിപ്പോര്‍ട്ട്. ചൈനയുടെ വിപണി വിഹിതം ഇന്ത്യയ്ക്ക് ലഭിച്ചേക്കുമെന്നും പ്രതീക്ഷ. ലോകത്തിലെ തുണിത്തരങ്ങളുടെയും വസ്ത്രങ്ങളുടെയും ഏറ്റവും വലിയ കയറ്റുമതിക്കാരാണ് ചൈന.

യുഎസ്- ചൈന താരിഫ് യുദ്ധം വരുന്നതോടെ അമേരിക്കന്‍ വിപണിയില്‍ നിന്ന് ചൈന പിന്‍മാറും. അല്ലെങ്കില്‍ കയറ്റുമതി കുറയ്ക്കും. ഈ അവസരം മുതലാക്കാനാണ് ഇന്ത്യന്‍ കയറ്റുമതിക്കാര്‍ നോക്കുന്നത്.

യുഎസില്‍ ഇന്ത്യന്‍ വസ്ത്രങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണെന്നതും പോസിറ്റീവാണെന്ന് അപ്പാരല്‍ എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സുധീര്‍ സെഖ്രി പറഞ്ഞു.ഇന്ത്യ മാത്രമല്ല, വിയറ്റ്നാം, ബംഗ്ലാദേശ് എന്നിവയും ഈ വിപണി ലക്ഷ്യമിടുന്നുണ്ട്.

ഏകദേശം 176 ശതകോടി യുഎസ് ഡോളര്‍ വലിപ്പമുള്ള ഇന്ത്യയുടെ വസ്ത്ര- തുണിത്തര വ്യവസായം, രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ ഏകദേശം 2 ശതമാനത്തോളം സംഭാവന ചെയ്യുന്നുണ്ട്. ഒപ്പം, നിര്‍മാണമേഖലയിലെ ഉത്പാദനത്തിന്റെ ഏകദേശം 11 ശതമാനവും വഹിക്കുന്നു.

45 ദശലക്ഷത്തിലധികം പേര്‍ക്കു നേരിട്ടു തൊഴില്‍ നല്‍കുന്ന രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ സ്രോതസുമാണ് ഈ മേഖല. അമേരിക്കയിലെ വിപണി സാന്നിധ്യം ഉയര്‍ത്താന്‍ സാധിച്ചാല്‍ അത് മേഖലയ്ക്ക് മൊത്തത്തില്‍ ഗുണം ചെയ്യുമെന്നും സുധീര്‍ സെഖ്രി വ്യക്തമാക്കി.