image

23 Jun 2022 11:29 AM IST

News

സ്പെകട്രം ഉപയോഗ നിരക്കുകള്‍ കുറയ്ക്കാനൊരുങ്ങി ടെലികോം വകുപ്പ്

MyFin Desk

സ്പെകട്രം ഉപയോഗ നിരക്കുകള്‍ കുറയ്ക്കാനൊരുങ്ങി ടെലികോം വകുപ്പ്
X

Summary

ഡെല്‍ഹി: ജൂലായിൽ നടക്കുന്ന 5ജി ലേലത്തില്‍ പുതിയ റേഡിയോ തരംഗങ്ങള്‍ വാങ്ങുന്നതിന് ആനുപാതികമായി സ്പെക്ട്രം ഉപയോഗ നിരക്കുകള്‍ കുറയ്ക്കാനുള്ള ഉത്തരവുമായി ടെലികോം വകുപ്പ് (DoT). ജൂലൈ 26 മുതല്‍ ആരംഭിക്കാനിരിക്കുന്ന ലേലത്തില്‍ വാങ്ങുന്ന റേഡിയോ തരംഗങ്ങളില്‍ നിന്ന് സ്പെക്ട്രം ഉപയോഗ ചാര്‍ജ് (എസ്യുസി) നീക്കം ചെയ്തിട്ടുണ്ട്. അള്‍ട്രാ-ഹൈ-സ്പീഡ് ഇന്റര്‍നെറ്റ് ഉള്‍പ്പെടെ അഞ്ചാം തലമുറ അല്ലെങ്കില്‍ 5ജി ടെലികോം സേവനങ്ങള്‍ വാഗ്ദാനം ചെയ്യാന്‍ കഴിവുള്ള ഏകദേശം 4.3 ലക്ഷം കോടി രൂപയുടെ എയര്‍വേവുകള്‍ സര്‍ക്കാര്‍ അടുത്ത മാസം ലേലം […]


ഡെല്‍ഹി: ജൂലായിൽ നടക്കുന്ന 5ജി ലേലത്തില്‍ പുതിയ റേഡിയോ തരംഗങ്ങള്‍ വാങ്ങുന്നതിന് ആനുപാതികമായി സ്പെക്ട്രം ഉപയോഗ നിരക്കുകള്‍ കുറയ്ക്കാനുള്ള ഉത്തരവുമായി ടെലികോം വകുപ്പ് (DoT).

ജൂലൈ 26 മുതല്‍ ആരംഭിക്കാനിരിക്കുന്ന ലേലത്തില്‍ വാങ്ങുന്ന റേഡിയോ തരംഗങ്ങളില്‍ നിന്ന് സ്പെക്ട്രം ഉപയോഗ ചാര്‍ജ് (എസ്യുസി) നീക്കം ചെയ്തിട്ടുണ്ട്. അള്‍ട്രാ-ഹൈ-സ്പീഡ് ഇന്റര്‍നെറ്റ് ഉള്‍പ്പെടെ അഞ്ചാം തലമുറ അല്ലെങ്കില്‍ 5ജി ടെലികോം സേവനങ്ങള്‍ വാഗ്ദാനം ചെയ്യാന്‍ കഴിവുള്ള ഏകദേശം 4.3 ലക്ഷം കോടി രൂപയുടെ എയര്‍വേവുകള്‍ സര്‍ക്കാര്‍ അടുത്ത മാസം ലേലം ചെയ്യും.

മുന്‍ ലേലം വരെ, ടെലികോം ഓപ്പറേറ്റര്‍മാര്‍ സ്പെക്ട്രം വാങ്ങിയ തുകയുടെ മൂന്ന് ശതമാനം അടിസ്ഥാനമാക്കി എസ് യു സി (സ്പെകട്രം യൂസേജ് ചാര്‍ജ്) നല്‍കണം. മാത്രമല്ല ഭാവിയിലെ ലേലങ്ങളില്‍ നിന്ന് എസ് യു സിനീക്കം ചെയ്യുന്നതിന് 2021 സെപ്റ്റംബറിലെ കാബിനറ്റ് അംഗീകാരം നല്‍കിയിരുന്നു.