Summary
ഡെൽഹി: ടെലികോം കമ്പനിയായ ഭാരതി എയർടെൽ ഇൻഡസ് ടവേഴ്സിലെ വോഡഫോൺ ഗ്രൂപ്പിന്റെ ഓഹരികൾ വാങ്ങാനൊരുങ്ങുന്നു. 4.7 ശതമാനം ഓഹരികൾ ഏകദേശം 2,388 കോടി രൂപയ്ക്ക് ഏറ്റെടുക്കുമെന്ന് കമ്പനി അറിയിച്ചു. ഒരു ഓഹരിക്ക് 187.88 രൂപയാണ് കണക്കാക്കിയിരിക്കുന്നത്. വോഡഫോൺ ഗ്രൂപ്പിന്റെ അഫിലിയേറ്റായ യൂറോ പസഫിക് സെക്യൂരിറ്റീസിൽ നിന്ന് ഇൻഡസ് ടവേഴ്‌സിലെ ഏകദേശം 4.7 ശതമാനം ഓഹരി എയർടെല്ലോ അതിന്റെ ശാഖയായ നെറ്റിൽ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റോ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കരാറാണ് ഇതെന്ന് എയർടെൽ അറിയിച്ചു. ഇൻഡസ് ടവേഴ്സ് ടെലികോം […]
ഡെൽഹി: ടെലികോം കമ്പനിയായ ഭാരതി എയർടെൽ ഇൻഡസ് ടവേഴ്സിലെ വോഡഫോൺ ഗ്രൂപ്പിന്റെ ഓഹരികൾ വാങ്ങാനൊരുങ്ങുന്നു.
4.7 ശതമാനം ഓഹരികൾ ഏകദേശം 2,388 കോടി രൂപയ്ക്ക് ഏറ്റെടുക്കുമെന്ന് കമ്പനി അറിയിച്ചു. ഒരു ഓഹരിക്ക് 187.88 രൂപയാണ് കണക്കാക്കിയിരിക്കുന്നത്.
വോഡഫോൺ ഗ്രൂപ്പിന്റെ അഫിലിയേറ്റായ യൂറോ പസഫിക് സെക്യൂരിറ്റീസിൽ നിന്ന് ഇൻഡസ് ടവേഴ്‌സിലെ ഏകദേശം 4.7 ശതമാനം ഓഹരി എയർടെല്ലോ അതിന്റെ ശാഖയായ നെറ്റിൽ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റോ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കരാറാണ് ഇതെന്ന് എയർടെൽ അറിയിച്ചു.
ഇൻഡസ് ടവേഴ്സ് ടെലികോം ഇൻഫ്രാസ്ട്രക്ചർ സേവനങ്ങളാണ് നൽകുന്നത്. വിവിധ മൊബൈൽ ഓപ്പറേറ്റർമാർക്കായി ഇത് ടെലികോം ടവറുകളും, ആശയവിനിമയ ഘടനകളും വിന്യസിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു.
1,84,748 ടെലികോം ടവറുകളുള്ള കമ്പനി 22 ടെലികോം സർക്കിളുകളിലും സാന്നിധ്യമുള്ള രാജ്യത്തെ ഏറ്റവും വലിയ ടവർ ഇൻഫ്രാസ്ട്രക്ചർ ദാതാക്കളിൽ ഒന്നാണ്. ഇന്ത്യയിലെ എല്ലാ വയർലെസ് ടെലികമ്മ്യൂണിക്കേഷൻ സേവന ദാതാക്കൾക്കും ഇൻഡസ് ടവേഴ്സ് സേവനം നൽകുന്നുണ്ട്.