6 Feb 2022 12:06 PM GMT
Summary
ഡല്‍ഹി: ടെലികോം സേവനദാതാക്കളുടെ മൊത്ത വരുമാനത്തില്‍ 1.36 ശതമാനം ഇടിവ് രേഖപ്പെടുത്തി. തിങ്കളാഴ്ച പുറത്തിറക്കിയ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ് )റിപ്പോര്‍ട്ട് പ്രകാരം, 2021 ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 67,300 കോടി രൂപയാണ് കമ്പനികളുടെ വരുമാനം. കഴിഞ്ഞ വർഷം, ഇതേ പാദത്തില്‍ 68,228 കോടി രൂപയായിരുന്നു മൊത്ത വരുമാനം. ഇതേ കാലയളവില്‍ ടെലികോം കമ്പനികളിൽ നിന്ന് സര്‍ക്കാര്‍ ഈടാക്കുന്ന ചാര്‍ജുകള്‍ 17.07 ശതമാനം വര്‍ദ്ധിച്ച് കഴിഞ്ഞ വർഷത്തെ 45,707 കോടി രൂപയില്‍ നിന്ന് 53,510 കോടി […]
ഡല്‍ഹി: ടെലികോം സേവനദാതാക്കളുടെ മൊത്ത വരുമാനത്തില്‍ 1.36 ശതമാനം ഇടിവ് രേഖപ്പെടുത്തി. തിങ്കളാഴ്ച പുറത്തിറക്കിയ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ് )റിപ്പോര്‍ട്ട് പ്രകാരം, 2021 ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 67,300 കോടി രൂപയാണ് കമ്പനികളുടെ വരുമാനം.
കഴിഞ്ഞ വർഷം, ഇതേ പാദത്തില്‍ 68,228 കോടി രൂപയായിരുന്നു മൊത്ത വരുമാനം.
ഇതേ കാലയളവില്‍ ടെലികോം കമ്പനികളിൽ നിന്ന് സര്‍ക്കാര്‍ ഈടാക്കുന്ന ചാര്‍ജുകള്‍ 17.07 ശതമാനം വര്‍ദ്ധിച്ച് കഴിഞ്ഞ വർഷത്തെ 45,707 കോടി രൂപയില്‍ നിന്ന് 53,510 കോടി രൂപയായി.
മൊത്തം വരുമാനത്തിൽ 78% ഉപഭോക്താക്കള്‍ക്ക് നേരിട്ട് സേവനങ്ങള്‍ നല്‍കുന്ന ഭാരതി എയര്‍ടെല്‍, ജിയോ, വോഡഫോണ്‍ ഐഡിയ എന്നീ മൂന്നുകമ്പനികളുടേതാണ്.
ഇതേ പാദത്തിലെ റിലയന്‍സ് ജിയോ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന ഏകദേശ മൊത്ത വരുമാനം 18,467.47 കോടി രൂപയാണ്. അതിനു പിന്നാലെ ഭാരതി എയര്‍ടെല്‍ (14,730.85 കോടി രൂപ), വോഡഫോണ്‍ ഐഡിയ (6,337.58 കോടി രൂപ), ബി എസ് എൻ എല്‍ (1,934.73 കോടി രൂപ), ടാറ്റ ടെലി സര്‍വീസസ് (രൂപ 554.33 കോടി), എം ടി എന്‍ എല്‍ (331.56 കോടി രൂപ), റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് (53.4 കോടി രൂപ) എന്നിങ്ങനെയാണ് കണക്ക്.
ലൈസന്‍സ് ഫീസിന്റെയും സ്‌പെക്ട്രം ഉപയോഗ നിരക്കുകളുടെയും രൂപത്തില്‍ ടെലികോം സേവനങ്ങളില്‍ നിന്നുള്ള സര്‍ക്കാരിന്റെ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 16.8 ശതമാനം വര്‍ധിച്ചു. 2021 ജൂലൈ -സെപ്റ്റംബര്‍ കാലയളവില്‍, ലൈസന്‍സ് ഫീസ് ഇനത്തില്‍ സര്‍ക്കാരിന്റെ വരുമാനം 4,271 കോടി രൂപയും സ്പെക്ട്രം യൂസേഴ്‌സ് ചാർജസ് (എസ് യു സി) 1,741 കോടി രൂപയുമാണ്.
റിപ്പോര്‍ട്ട് പ്രകാരം 2020 ൽ ലൈസൻസ് ഫീസ് 3,656 കോടി രൂപയും എസ് യു സി 1,451 കോടി രൂപയുമായിരുന്നു.