24 Jan 2022 8:59 AM GMT
Summary
ലോകത്തിലെ ശതകോടിക്കണക്കിന് ആളുകള്‍ ഇപ്പോഴും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നില്ലെന്ന് ടെലികോം കമ്പനിയായ ഭാരതി എന്റര്‍പ്രൈസസിന്റെ ചെയര്‍മാന്‍ സുനില്‍ ഭാരതി മിത്തല്‍ പറഞ്ഞു. ഇന്റര്‍നെറ്റ് ഉപയോഗത്തിനായി ഈടാക്കുന്ന വില താങ്ങാനാവുക എന്നത് ഒരു പ്രധാന ഘടകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യവസായത്തിന് വെറുതെ അവസാന നാഴികയിലെത്താനാകില്ലെന്നും, ആ ലക്ഷ്യത്തിലെത്താന്‍ അടിസ്ഥാന സൗകര്യങ്ങളില്‍ വലിയ നിക്ഷേപം ആവശ്യമായി വരുമെന്നും അദ്ദേഹം പറഞ്ഞു. വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ ദാവോസ് അജണ്ട 2022 ഓണ്‍ലൈന്‍ ഉച്ചകോടിയില്‍ ലോകത്തിലെ നാലാമത്തെ വ്യാവസായിക വിപ്ലവത്തിലെ സാങ്കേതിക സഹകരണത്തെക്കുറിച്ചുള്ള പാനല്‍ ചര്‍ച്ചയില്‍ […]
ലോകത്തിലെ ശതകോടിക്കണക്കിന് ആളുകള്‍ ഇപ്പോഴും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നില്ലെന്ന് ടെലികോം കമ്പനിയായ ഭാരതി എന്റര്‍പ്രൈസസിന്റെ ചെയര്‍മാന്‍ സുനില്‍ ഭാരതി മിത്തല്‍ പറഞ്ഞു. ഇന്റര്‍നെറ്റ് ഉപയോഗത്തിനായി ഈടാക്കുന്ന വില താങ്ങാനാവുക എന്നത് ഒരു പ്രധാന ഘടകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യവസായത്തിന് വെറുതെ അവസാന നാഴികയിലെത്താനാകില്ലെന്നും, ആ ലക്ഷ്യത്തിലെത്താന്‍ അടിസ്ഥാന സൗകര്യങ്ങളില്‍ വലിയ നിക്ഷേപം ആവശ്യമായി വരുമെന്നും അദ്ദേഹം പറഞ്ഞു. വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ ദാവോസ് അജണ്ട 2022 ഓണ്‍ലൈന്‍ ഉച്ചകോടിയില്‍ ലോകത്തിലെ നാലാമത്തെ വ്യാവസായിക വിപ്ലവത്തിലെ സാങ്കേതിക സഹകരണത്തെക്കുറിച്ചുള്ള പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.