28 Oct 2023 12:33 PM GMT
Summary
''എക്‌സ്‌വയർ'' എന്ന ന്യൂസ് വയർ സേവനം ആരംഭിക്കും
യൂട്യൂബ്, ലിങ്കഡ് ഇൻ എന്നീ സാമൂഹ്യ മാധ്യമങ്ങള്‍ക്ക് വെല്ലുവിളിയായിരിക്കും എക്സിൻ്റെ പുതിയ സാങ്കേതികവിദ്യകള്‍. പിആർ(പ്രസ്സ് റിലീസ്) ന്യൂസ്‌വയറുമായി നേരിട്ട് മത്സരിക്കുന്ന ''എക്‌സ്‌വയർ'' എന്ന ന്യൂസ് വയർ സേവനം സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് എക്സ് ഉടമ എലോൺ മസ്‌കും സിഇഒ ലിൻഡ യാക്കാരിനോയും.
സിഷൻ കമ്പനിയുടെ ന്യൂസ്‌വയർ പോലെയുള്ള പ്രസ് റിലീസുകൾക്ക് മത്സരം ഉയർത്താനുള്ള തയാറെടുപ്പിലാണ് എക്സ്. അടുത്തിടെ ഒരു തൊഴിൽ ലിസ്റ്റിംഗ് സേവനം അവതരിപ്പിച്ചിരുന്നു.
കമ്പനി ഇപ്പോൾ വളർച്ചയിലാണെന്നും 12 മാസത്തിനുള്ളിൽ ഒരു ദശാബ്ദത്തിൻ്റെ മൂല്യമുള്ള നൂതനത്വം കൈവരിച്ചിട്ടുണ്ടെന്നും മസ്കും ചീഫ് എക്സിക്യൂട്ടീവ് ഔഫീസർ ലിൻഡ യാക്കാരിനോയും പറയുന്നു. പേയ്‌മെൻ്റ് മേഖലയില്‍ എക്‌സ് വ്യക്തികൾക്കും ബിസിനസുകൾക്കും കൂടുതൽ അവസരങ്ങൾ നൽകുന്ന സാമ്പത്തിക ഉപകരണങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിടുന്നുണ്ടെന്നും ഇവർ വ്യക്തമാക്കി.
എക്‌സിനെ ഇൻറർനെറ്റിലെ ഏറ്റവും മികച്ചതും ആസ്വാദ്യകരവുമായ സ്ഥലമാക്കുക.ഒപ്പം ഉപയോക്താക്കള്‍ക്ക് ആധികാരികമായ സംഭാഷണങ്ങൾ പ്രാപ്‌തമാക്കുന്നതും സ്വയം പ്രകടിപ്പിക്കുന്നതിനുള്ള കൂടുതൽ ഉപകരണങ്ങൾ നിങ്ങൾക്ക് നൽകുന്നതും ഇതിൽ ഉൾപ്പെടുന്നു.കഴിഞ്ഞ 12 മാസത്തിനിടെ 100-ലധികം ഫീച്ചറുകൾ കൂട്ടിച്ചേർത്തുവെന്നും അഴർ അവകാശപ്പെടുന്നു.
500 ദശലക്ഷം ഉപയോക്താക്കള്‍ എക്സിനുണ്ട് എന്ന് പറയുന്നുണ്ടെങ്കിലും സെപ്തംബറിലെ സിമിലർ വെബ് ഡാറ്റ പ്രകാരം ഉപയോക്തൃ സന്ദർശനം കുറവാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.