image

31 Jan 2024 9:40 AM GMT

Telecom

5G തുടങ്ങാൻ ഫണ്ടില്ല; 2026-ലെ ബാദ്ധ്യത 30,000 കോടിയെന്ന് വോഡഫോണ്‍ ഐഡിയ

MyFin Desk

by 2026, vodafone idea debt will touch rs 30,000 crore
X

Summary

  • കമ്പനിക്ക് 7,000 കോടിയിലധികം ജിഎസ്ടി കുടിശ്ശിക
  • സര്‍ക്കാരില്‍ നിന്നുള്ള ഏത് പിന്തുണയും വളരെ സഹായകരമാകും; വോഡഫോണ്‍ ഐഡിയ സിഇഒ
  • നിക്ഷേപകരുമായി ചര്‍ച്ചകള്‍ നടന്നു വരികയാണ്


ധനസമാഹരണത്തിന് ശേഷം 5ജി സേവനങ്ങള്‍ പുറത്തിറക്കാന്‍ ഏഴ് മാസം വേണ്ടിവരുമെന്ന് വോഡഫോണ്‍ ഐഡിയ. മാത്രമല്ല 2,800 കോടി രൂപയുടെ ബാങ്ക് വായ്പകളും ഏകദേശം 27,200 കോടി രൂപ സര്‍ക്കാര്‍ കുടിശ്ശികയും അടക്കം 2026 സാമ്പത്തിക വര്‍ത്തില്‍ കമ്പനിയുടെ കടബാധ്യത 30,000 കോടി രൂപയാകും.

'വലിയ നിക്ഷേപങ്ങള്‍ നടത്തി, ധനസമ്പാദനം നടക്കാത്തതിനാല്‍, വ്യവസായം ധനസമ്പാദനത്തിലേക്കുള്ള ചില നീക്കങ്ങള്‍ കാണേണ്ടതുണ്ട്. അത് ശരിയായാൽ അടുത്ത ഏഴ് മാസത്തിനുള്ളില്‍ വോഡഫോണ്‍ ഐഡിയക്ക് 5ജി നടപ്പിലാക്കാനാവും, വോഡഫോണ്‍ ഐഡിയ സിഇഒ അക്ഷയ മൂന്ദ്ര പറഞ്ഞു. നിക്ഷേപകരുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നു വരികയാണെന്നും ഫണ്ടിംഗ് സംബന്ധിച്ച് അന്തിമ തീരുമാനമായില്ലെന്നും അദ്ദേഹം പറഞ്ഞു.

ഫണ്ടിന്റെ അഭാവത്തില്‍, അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 5,400 കോടി രൂപയുടെ കടബാധ്യതകള്‍ കൊടുക്കാനായി വരുമെന്നാണ് കണക്കാക്കുന്നത്.. 5,400 കോടിയുടെ പേയ്മെന്റില്‍ 533 കോടി രൂപ സ്പെക്ട്രം പേഔട്ടുകള്‍ ഉള്‍പ്പെടുന്നു. കൂടാതെ ഏകദേശം 3,200 കോടി രൂപയിലധികം ബാങ്ക് കടമുണ്ട്. തുടര്‍ന്ന് 1,600 കോടി സിഒഡി ഉണ്ട്.' മൂന്ദ്ര പറഞ്ഞു.

വോഡഫോണ്‍ ഐഡിയയുടെ 2023 ഡിസംബര്‍ പാദത്തിലെ അറ്റനഷ്ടം 6,986 കോടി രൂപയായി കുറഞ്ഞു. ഇത് 755.5 കോടി രൂപ ഒറ്റത്തവണ അസാധാരണ നേട്ടത്തിന് സഹായിച്ചു. അതേസമയം ഒരു വരിക്കാരന്റെ ശരാശരി വരുമാനം നഷ്ടത്തിലായ ടെല്‍കോ മെച്ചപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 7,990 കോടി രൂപയായിരുന്നു വിഐഎലിന്റെ അറ്റനഷ്ടം. 2023 ഡിസംബര്‍ വരെ ഗ്രൂപ്പിന്റെ മൊത്തം കടം 2,14,964 കോടി രൂപയാണ്.

വലിയ മത്സരമുള്ള ഇന്ത്യന്‍ ടെലികോം വിപണിയില്‍ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍ തുടങ്ങിയ വലിയ എതിരാളികളോട് പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്ന ടെലികോം കമ്പനിക്ക് പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം വര്‍ഷം തോറും ഏകദേശം 10,673.1 കോടി രൂപയായി തുടരുകയാണ്.

വോഡഫോണ്‍ ഐഡിയയുടെ ഓഹരി ഉച്ചക്ക് 2.50 നു ഇന്നലത്തേക്കാൾ 1.03 ശതമാനം ഇടിവിൽ 14.40 നു വ്യാപാരം നടക്കുന്നു.