image

18 July 2024 3:09 AM GMT

Telecom

കൊല്‍ക്കത്തയിലെ ശൃംഖല ശക്തിപ്പെടുത്താന്‍ വിഐ

MyFin Desk

vi with high-speed technology in kolkata
X

Summary

  • പദ്ധതി മികച്ച 4ജി ഇന്‍ഡോര്‍ കവറേജ് അനുഭവം നല്‍കും
  • നെറ്റ്വര്‍ക്ക് ഇന്‍ഫ്രാസ്ട്രക്ചര്‍ നവീകരിക്കാനുള്ള കമ്പനിയുടെ പദ്ധതിയുടെ ഭാഗമാണിത്
  • കൊല്‍ക്കത്തയില്‍ എല്‍900 സാങ്കേതികവിദ്യ വിഐ വിപുലീകരിക്കുന്നു


നെറ്റ്വര്‍ക്ക് ഇന്‍ഫ്രാസ്ട്രക്ചര്‍ മെച്ചപ്പെടുത്തുന്നതിനായി ടെലികോം ഓപ്പറേറ്റര്‍ വോഡഫോണ്‍ ഐഡിയ (വിഐ) കൊല്‍ക്കത്തയില്‍ എല്‍900 സാങ്കേതികവിദ്യ വിപുലീകരിക്കുന്നു. കൊല്‍ക്കത്തയിലെ 900 മെഗാഹെര്‍ട്സ് ബാന്‍ഡില്‍ അധിക സ്പെക്ട്രം ഏറ്റെടുത്തതിന് ശേഷം വിഐ നഗരത്തിലുടനീളമുള്ള 3000 സൈറ്റുകളില്‍ എല്‍ 900 സാങ്കേതികവിദ്യ വിപുലീകരിക്കുമെന്ന് പ്രഖ്യാപിച്ചു.

മികച്ച കോളിംഗും വേഗതയേറിയ ഡാറ്റാ വേഗതയും ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ശക്തമായ 4ജി ഇന്‍ഡോര്‍ കവറേജ് അനുഭവം നല്‍കാന്‍ ലക്ഷ്യമിടുന്ന ഒരു നൂതന സാങ്കേതികവിദ്യയാണ് എല്‍900, വി ഒരു പ്രസ്താവനയില്‍ പറഞ്ഞു.

വിജയകരമായ 18,000 കോടി രൂപയുടെ ഫോളോ-ഓണ്‍ പബ്ലിക് ഓഫറിംഗിന് (എഫ്പിഒ) ശേഷം നെറ്റ്വര്‍ക്ക് ഇന്‍ഫ്രാസ്ട്രക്ചര്‍ നവീകരിക്കാനുള്ള കമ്പനിയുടെ വിശാലമായ തന്ത്രത്തിന്റെ ഭാഗമാണിത്.

കൊല്‍ക്കത്ത സര്‍ക്കിളിലെ 900 മെഗാഹെര്‍ട്സ് ബാന്‍ഡില്‍ 0.4 മെഗാഹെര്‍ട്സ് സ്പെക്ട്രത്തിന് 31 കോടി രൂപയും പശ്ചിമ ബംഗാള്‍ സര്‍ക്കിളിലെ 7.6 മെഗാഹെര്‍ട്സ് സ്പെക്ട്രത്തിന് 376 കോടി രൂപയും നല്‍കി. ഇവ ഉപയോഗിച്ച്, ഢശ യുടെ ആകെ സ്‌പെക്ട്രം പോര്‍ട്ട്ഫോളിയോ ഇപ്പോള്‍ കൊല്‍ക്കത്തയില്‍ 334.4 മെഗാഹെര്‍ട്സ് ആണ്.പശ്ചിമ ബംഗാള്‍ സര്‍ക്കിളുകളില്‍ ഇത് 536.8 മെഗാഹെര്‍ട്സുമാണ്.

'മികച്ച നെറ്റ്വര്‍ക്ക് അനുഭവം നല്‍കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം, ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണ് ഈ നവീകരണം,' വോഡഫോണ്‍ ഐഡിയ ക്ലസ്റ്റര്‍ ബിസിനസ് ഹെഡ്, നവീന്‍ സിംഗ്വി പറഞ്ഞു.

രാജ്യത്തെ മറ്റ് നഗരങ്ങളിലും കമ്പനി ഈ സാങ്കേതികവിദ്യ വിന്യസിക്കുന്നുണ്ട്. ശക്തമായ ശൃംഖല അതിന്റെ ഉപഭോക്തൃ അടിത്തറ നിലനിര്‍ത്താന്‍ മാത്രമല്ല, വളര്‍ത്താനും ഓപ്പറേറ്ററെ സഹായിക്കുമെന്ന് ഒരു മാര്‍ക്കറ്റ് അനലിസ്റ്റ് പറഞ്ഞു.