image

27 Oct 2023 9:54 AM GMT

Telecom

ലോകം സംസാരിക്കുന്നതു ഇന്ത്യയില്‍ നിര്‍മ്മിച്ച മൊബൈല്‍ ഫോണിലൂടെ: മോദി

MyFin Desk

exclusive client ID for users of mobile phones
X

Summary

  • ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
  • 5ജി വിപുലീകരിക്കുന്നതിനൊപ്പം 6 ജിയില്‍ മുന്‍പന്തിയിലെത്താനും ശ്രമം
  • ഏറ്റവും മികച്ച 3 സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റങ്ങളില്‍ ഒന്നായി ഇന്ത്യ മാറി


ലോകം സംസാരിക്കുന്നത് ഇന്ത്യയില്‍ നിര്‍മ്മിച്ച മൊബൈല്‍ ഫോണിലൂടെയാണെന്നും ഭാവി ഇനിയും ഇവിടെയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി . ന്യൂഡെല്‍ഹിയിലെ പ്രഗതി മൈതാനത്ത് ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന്റെ ഏഴാം പതിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വരാനിരിക്കുന്ന കാലങ്ങള്‍ തികച്ചും വ്യത്യസ്തമായിരിക്കുമെന്നും അത് എല്ലാവരുടെയും സന്തോഷത്തിന്റെ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'മെയ്ക്ക് ഇന്‍ ഇന്ത്യ' കാമ്പെയ്നിന് അനുസൃതമായി സാംസങ്ങിന്റെ ഫോള്‍ഡ് 5 മൊബൈല്‍ ഫോണും ആപ്പിളിന്റെ ഐഫോണ്‍ 15 ഉം ഇന്ത്യയില്‍ നിര്‍മ്മിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ടെക് ലോകത്തിലെ വമ്പനായ ഗൂഗിള്‍ ഇന്ത്യയില്‍ പിക്‌സല്‍ ഫോണുകള്‍ നിര്‍മ്മിക്കാന്‍ പോകുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു. ലോകം ഇപ്പോള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച മൊബൈല്‍ ഫോണുകളാണ് ഉപയോഗിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച 3 സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റങ്ങളില്‍ ഒന്നായി ഇന്ത്യ മാറിക്കഴിഞ്ഞു,-പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

റിലയന്‍സ് ജിയോ ലോകത്തിലെ ഏറ്റവും വേഗമേറിയ 5ജി മൊബൈല്‍ നെറ്റ്വര്‍ക്ക് പുറത്തിറക്കിയതായി ചെയര്‍മാന്‍ ആകാശ് അംബാനി. ഓരോ 10 സെക്കന്‍ഡിലും 5ജി സെല്‍ വിന്യസിച്ചുകൊണ്ട് ഇന്ത്യയെ ലോകത്തിന്റെ ബ്രോഡ്ബാന്‍ഡ് തലസ്ഥാനമാക്കി മാറ്റിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസില്‍ സംസാരിക്കവെ, ജിയോ 'ഇന്ത്യയിലെ ഡിജിറ്റല്‍ വിടവ് ഒരിക്കല്‍ കൂടി അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ്' എന്ന് അംബാനി പറഞ്ഞു. 125 ദശലക്ഷത്തിലധികം 5ജി ഉപയോക്താക്കളുള്ള, മികച്ച മൂന്ന് രാജ്യങ്ങളില്‍ ഇന്ത്യ ഇന്ന് സ്ഥാനം പിടിച്ചിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വം ഇന്ത്യയെയും ഇന്ത്യക്കാരെയും ഒരുമിച്ച് കൊണ്ടുവന്നു. പ്രധാനമന്ത്രി മുഴുവന്‍ രാജ്യത്തെയും പ്രചോദിപ്പിക്കുകയും ഏകീകരിക്കുകയും ചെയ്തുവെന്നും ആകാശ് അംബാനി പ്രസ്താവിച്ചു.

രാജ്യത്തെ ഊര്‍ജസ്വലമാക്കിയ പ്രധാനമന്ത്രിയുടെ നേതൃത്വത്തെ പ്രശംസിച്ച അംബാനി, ഓരോ തലമുറയ്ക്കും മഹത്തായ കാര്യങ്ങള്‍ ചെയ്യാന്‍ പ്രചോദിപ്പിക്കുന്ന ഒരു കാഴ്ചപ്പാട് ആവശ്യമാണെന്ന് പറഞ്ഞു.

'യുവജനങ്ങളെപ്പോലെ, പ്രധാനമന്ത്രി പുതുമകള്‍ സ്വീകരിക്കുന്നു. മാറ്റത്തെ സ്വാഗതം ചെയ്യുന്നു. നിലവിലെ അവസ്ഥയെ വെല്ലുവിളിക്കുന്നു. ഞങ്ങളുടെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ കഴിയുന്ന ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് താങ്കള്‍ എപ്പോഴും പ്രവര്‍ത്തിക്കുന്നു,' അദ്ദേഹം പറഞ്ഞു.

ആഗോള അംഗീകാരം നേടിയ ഇന്ത്യയുടെ ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചറിന്റെ കാര്യം അദ്ദേഹം എടുത്തുപറഞ്ഞു. ഡിജിറ്റല്‍ വിപ്ലവം 140കോടി ഇന്ത്യക്കാരെ ബന്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ക ൂട്ടിച്ചേര്‍ത്തു. 5ജി സാങ്കേതികവിദ്യയില്‍ ഇന്ത്യയെ ആഗോളതലത്തില്‍ മുന്നിലെത്തിക്കുകയെന്ന പ്രധാനമന്ത്രിയുടെ വെല്ലുവിളി ജിയെ സ്വീകരിച്ചുവെന്നും അതില്‍ പുരോഗതി നേടിയെന്നും ജിയോ ചെയര്‍മാന്‍ പറഞ്ഞു.

രാജ്യത്തെ മൊത്തത്തിലുള്ള 5ജി കപ്പാസിറ്റിയുടെ 85 ശതമാനവും സംഭാവന ചെയ്തിരിക്കുന്നത് ജിയോ മാത്രമാണ്. കൂടാതെ ലോകത്തിലെ ഏറ്റവും വേഗതയേറിയ 5ജി ഇന്റര്‍നെറ്റ് വേഗതയും നല്‍കുന്നുണ്ട്.