image

21 July 2023 12:05 PM GMT

Telecom

റിലയന്‍സ് ജിയോ ഒന്നാംപാദ ലാഭം12% ഉയര്‍ന്നു

MyFin Desk

റിലയന്‍സ് ജിയോ ഒന്നാംപാദ ലാഭം12% ഉയര്‍ന്നു
X

Summary

  • 12 ശതമാനത്തിന്റെ വര്‍ധന
  • പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം ഏകദേശം 10 ശതമാനം വര്‍ധിച്ച് 24,042 കോടി രൂപയായി


2023 ജൂണില്‍ അവസാനിച്ച ഒന്നാംപാദത്തില്‍ റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെ ലാഭം 12 ശതമാനം ഉയര്‍ന്ന് 4,863 കോടി രൂപയായി. 2022 ജൂണില്‍ 4,335 കോടി രൂപയായിരുന്നു....

2023 ജൂണില്‍ അവസാനിച്ച ഒന്നാംപാദത്തില്‍ റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെ ലാഭം 12 ശതമാനം ഉയര്‍ന്ന് 4,863 കോടി രൂപയായി. 2022 ജൂണില്‍ 4,335 കോടി രൂപയായിരുന്നു.

ഇയര്‍-ഓണ്‍-ഇയര്‍ അടിസ്ഥാനത്തിലാണ് 12 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയത്.

പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം ഏകദേശം 10 ശതമാനം വര്‍ധിച്ച് 24,042 കോടി രൂപയായി. മുന്‍വര്‍ഷം ഇത് 21,873 കോടി രൂപയായിരുന്നു.

2023-24 സാമ്പത്തിക വര്‍ഷത്തിലെ ജൂണ്‍ പാദത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ലാഭത്തില്‍ 5.9 ശതമാനത്തിന്റെ ഇടിവ് റിപ്പോര്‍ട്ട് ചെയ്തു. ലാഭം 18,258 കോടി രൂപയിലെത്തി.

മുന്‍വര്‍ഷം ഇതേ കാലയളവില്‍ 19,405 കോടി രൂപയായിരുന്നു ലാഭം.കഴിഞ്ഞ ദിവസം ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരിവില 261.85 രൂപയായി നിശ്ചയിച്ചിരുന്നു.