image

28 Jun 2024 3:05 AM GMT

Telecom

ജിയോ താരിഫ് വര്‍ധന പ്രഖ്യാപിച്ചു

MyFin Desk

increase will be effective from july 3
X

Summary

  • വര്‍ധന 12 മുതല്‍ 27 ശതമാനം വരെ
  • അണ്‍ലിമിറ്റഡ് സൗജന്യ 5ജി സേവനങ്ങളുടെ ആക്സസിനും നിയന്ത്രണം
  • ജനപ്രിയമായ 666 രൂപയുടെ അണ്‍ലിമിറ്റഡ് പ്ലാനിന്റെ നിരക്ക് 20 ശതമാനം വര്‍ധിപ്പിച്ചു


ഇന്ത്യയിലെ മുന്‍നിര ടെലികോം ഓപ്പറേറ്ററായ റിലയന്‍സ് ജിയോ മൊബൈല്‍ താരിഫുകളില്‍ 12-27 ശതമാനം വര്‍ധനവ് പ്രഖ്യാപിച്ചു. രണ്ടര വര്‍ഷത്തിനിടെ ആദ്യമായാണ് കമ്പനി താരിഫ് ഉയര്‍ത്തുന്നത്. എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ പോലുള്ള മറ്റ് ഓപ്പറേറ്റര്‍മാരും ഇനി ജിയോയുടെ വഴിയെ നീങ്ങും.

ഉപഭോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് സൗജന്യ 5ജി സേവനങ്ങളുടെ ആക്സസ്സും കമ്പനി നിയന്ത്രിച്ചിച്ചിട്ടുണ്ട്.

മിക്കവാറും എല്ലാ പ്ലാനുകളിലും കമ്പനി മൊബൈല്‍ സേവന നിരക്കുകള്‍ ഉയര്‍ത്തിയിട്ടുണ്ട്.

ഏറ്റവും കുറഞ്ഞ റീചാര്‍ജ് നിരക്ക് 19 രൂപയായി കമ്പനി ഉയര്‍ത്തും. ജിബി ഡാറ്റ ആഡ്-ഓണ്‍-പാക്കിന് 15 രൂപയേക്കാള്‍ 27 ശതമാനം കൂടുതലാണ്. 75 ജിബി പോസ്റ്റ്പെയ്ഡ് ഡാറ്റ പ്ലാനിന് 399 രൂപയില്‍ നിന്ന് 449 രൂപയാകും. 84 ദിവസത്തെ വാലിഡിറ്റിയുള്ള ജനപ്രിയമായ 666 രൂപയുടെ അണ്‍ലിമിറ്റഡ് പ്ലാനിന്റെ നിരക്കും ജിയോ 20 ശതമാനം വര്‍ധിപ്പിച്ച് 799 രൂപയാക്കി. വാര്‍ഷിക റീചാര്‍ജ് പ്ലാനുകളുടെ വില 1,559 രൂപയില്‍ നിന്ന് 1,899 രൂപയായും 2,999 രൂപയില്‍ നിന്ന് 3,599 രൂപയായും വര്‍ധിപ്പിക്കും. ഇടത്തരം മൊബൈല്‍ സേവന പദ്ധതികളിലുടനീളം 19-21 ശതമാനമായിരിക്കും വര്‍ധന. പുതിയ പ്ലാനുകള്‍ 2024 ജൂലൈ 3 മുതല്‍ പ്രാബല്യത്തില്‍ വരും.

സ്‌പെക്ട്രം ലേലത്തിന് തൊട്ടുപിന്നാലെയാണ് മേഖലയിലെ വിദഗ്ധരുടെ പ്രതീക്ഷയ്ക്കനുസൃതമായി വര്‍ധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഭാരതി എയര്‍ടെലും വോഡഫോണ്‍ ഐഡിയയും ഉടന്‍ തന്നെ മൊബൈല്‍ സേവന നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കുമെന്ന് വിദഗ്ധര്‍ കരുതുന്നു.

നിലവില്‍, 239 രൂപയ്ക്ക് മുകളിലുള്ള പ്ലാനുകള്‍ ലഭിക്കുന്ന വരിക്കാര്‍ക്ക് അണ്‍ലിമിറ്റഡ് സൗജന്യ 5ജി സേവനം ആക്സസ് ചെയ്യാന്‍ കഴിയും. കൂടാതെ ബാക്കിയുള്ള ഉപഭോക്താക്കള്‍ക്ക് പരിധിയില്ലാത്ത 5ജി സേവനം ലഭിക്കുന്നതിന് 61 രൂപ വൗച്ചര്‍ ഉപയോഗിച്ച് അവരുടെ പ്ലാന്‍ റീചാര്‍ജ് ചെയ്യണം.

നേരത്തെ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവയ്ക്കൊപ്പം 2021 ഡിസംബറില്‍ ജിയോ മൊബൈല്‍ സേവന നിരക്കുകള്‍ ഉയര്‍ത്തിയിരുന്നു.

ഇതിനിടയില്‍, എയര്‍ടെല്‍ എന്‍ട്രി ലെവല്‍ മൊബൈല്‍ സേവന പ്ലാന്‍ ഏകദേശം 56 ശതമാനം വര്‍ധിപ്പിച്ച് 2023 ന്റെ തുടക്കത്തില്‍ 99 രൂപയില്‍ നിന്ന് 155 രൂപയായി ഉയര്‍ത്തിയിരുന്നു. ജിയോയ്ക്ക് 47 കോടിയിലധികം മൊബൈല്‍ വരിക്കാരുണ്ട്, ഏകദേശം 41 ശതമാനം വിപണി വിഹിതവും.