image

12 March 2025 5:10 PM IST

Telecom

ടെലികോം; ആധിപത്യം നിലനിര്‍ത്തി ജിയോ

MyFin Desk

ടെലികോം; ആധിപത്യം നിലനിര്‍ത്തി ജിയോ
X

Summary

  • ബിഎസ്എന്‍എല്ലിന് വരിക്കാരെ നഷ്ടമായി
  • ജിയോക്ക് 1.21 ദശലക്ഷം പുതിയ വരിക്കാരെ ചേര്‍ക്കാനായത് നേട്ടം
  • എയര്‍ടെല്ലും വരിക്കാരുടെ എണ്ണം വര്‍ധിപ്പിച്ചു


രാജ്യത്ത് ഡിസംബര്‍ മാസത്തെ ടെലികോം വരിക്കാരുടെ ഡാറ്റ പ്രസിദ്ധീകരിച്ച് ട്രായ്്. 465.1 ദശലക്ഷം വരിക്കാരുമായി ജിയോ ആധിപത്യം നിലനിര്‍ത്തി. ബിഎസ്എന്‍എല്ലിന് 0.34 ദശലക്ഷം വരിക്കാരെ നഷ്ടമായതായും റിപ്പോര്‍ട്ട്.

വിവിധ ടെലികോം കമ്പനികളിലേക്ക് വന്ന പുതിയതും കമ്പനിയില്‍ നിന്ന് പോയവരുടെതും ഉള്‍പ്പെടെയുള്ള കണക്കുകള്‍ റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നുണ്ട്. വരിക്കാരുടെ എണ്ണത്തില്‍ മുന്നില്‍തന്നെയുള്ള ജിയോക്ക് 1.21 ദശലക്ഷം പുതിയ വരിക്കാരെ ചേര്‍ക്കാനായത് നേട്ടമായി. എന്നാല്‍ 0.34 ദശലക്ഷം വരിക്കാരെ നഷ്ടമായ ബിഎസ്എന്‍എല്ലിന് വന്‍ തിരിച്ചടി നേരിട്ടു. താരിഫ് വര്‍ദ്ധനവിന് ശേഷം ആദ്യമായാണ് ബിഎസ്എന്‍എലിന് ഇത്രക്കും വരിക്കാരെ ഒരുമാസത്തില്‍ നഷ്ടമാകുന്നത്.

അതേസമയം ജിയോയ്ക്ക് ഒപ്പം എയര്‍ടെല്ലിനും വരിക്കാരുടെ എണ്ണം കൂട്ടാന്‍ കഴിഞ്ഞിട്ടുണ്ട്. ഒരു ദശലക്ഷം പുതിയ വരിക്കാരെയാണ് എയര്‍ടെല്ലിന് നേടാനായത്.

ജിയോയുടെയും എയര്‍ടെല്ലിന്റെയും വരിക്കാരുടെ എണ്ണം ഇപ്പോള്‍ യഥാക്രമം 465.1 ദശലക്ഷവും 385.3 ദശലക്ഷവുമാണ്. നവംബറില്‍ ഇത് 461.2 ദശലക്ഷവും 384.2 ദശലക്ഷവുമായിരുന്നു. എയര്‍ടെലും ജിയോയും നില മെച്ചപ്പെടുത്തിയപ്പോള്‍ വിഐ, ബിഎസ്എന്‍എല്‍ പോലുള്ള മറ്റ് കമ്പനികള്‍ക്ക് കാര്യമായ നഷ്ടം നേരിടേണ്ടി വന്നുവെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ 5ജി പരീക്ഷിച്ചു നോക്കിയെങ്കിലും 1.715 ദശലക്ഷം വരിക്കാരുടെ നഷ്ടമാണ് വോഡഫോണ്‍ ഐഡിയയ്ക്ക് ഉണ്ടായത്.