image

18 Oct 2024 11:12 AM GMT

Telecom

ടെലികോം മേഖലയില്‍ വന്‍ നിക്ഷേപ സാധ്യതയെന്ന് റിപ്പോര്‍ട്ട്

MyFin Desk

ടെലികോം മേഖലയില്‍ വന്‍ നിക്ഷേപ   സാധ്യതയെന്ന് റിപ്പോര്‍ട്ട്
X

Summary

  • ടെലികോം മേഖലയിലെ വളര്‍ച്ച നിക്ഷേപത്തിന് വഴിയൊരുക്കും
  • ഓരോ വരിക്കാരനും ഉപയോഗിക്കുന്ന ഡാറ്റയും ഉയരും
  • ഡാറ്റാ ഉപയോഗം 2029-ല്‍ പ്രതിമാസം 42 ജിബിയായി ഉയരും


ടെലികോം മേഖലയില്‍ വന്‍ നിക്ഷേപ സാധ്യത. 2030-ഓടെ ഇന്ത്യയിലെ പകുതിയോളം പേരും 5ജി മൊബൈല്‍ വരിക്കാരാകുമെന്ന് റിപ്പോര്‍ട്ട്. മേഖലയില്‍ 641 ദശലക്ഷത്തിലധികം വരിക്കാരുമായി, 49 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നാണ് ഗ്ലോബല്‍ സിസ്റ്റം ഫോര്‍ മൊബൈല്‍ കമ്മ്യൂണിക്കേഷന്റെ പഠനം വ്യക്തമാക്കുന്നത്. ഈ വളര്‍ച്ചയെ തുടര്‍ന്ന് ഇന്ത്യയില്‍ വലിയ നിക്ഷേപം നടത്താന്‍ ടെലികോം കമ്പനികള്‍ പ്രേരിതരാകുമെന്നാണ് വിലയിരുത്തല്‍.

2029 ന് മുന്‍പ് തന്നെ 15 ശതമാനം സിഎജിആര്‍ എന്ന നിരക്കില്‍ ഓരോ വരിക്കാരനും ഉപയോഗിക്കുന്ന ഡാറ്റ 68 ജിബിയോളം ഉയര്‍ന്നേക്കുമെന്നും ജിഎസ്എംഎ പറയുന്നു.ഇത് ആഗോള ശരാശരിയേക്കാള്‍ വളരെ കൂടുതലാണ്. സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് CAGR എന്നത് ഒരു വര്‍ഷത്തില്‍ കൂടുതലുള്ള നിക്ഷേപത്തിന്റെ ശരാശരി വാര്‍ഷിക വളര്‍ച്ചാ നിരക്കിനെയാണ് സൂചിപ്പിക്കുന്നത്. 2023-ല്‍ പ്രതിമാസം രേഖപ്പെടുത്തിയ 17 ജിബിയില്‍ നിന്ന് 2029-ല്‍ പ്രതിമാസം 42 ജിബിയായി ഉയരുമെന്നും ജിഎസ്എംഎ വ്യക്തമാക്കുന്നു.

അതേസമയം കണക്റ്റിവിറ്റിയില്‍ ഇന്ത്യയുടെ മൊബൈല്‍ ബ്രോഡ്ബാന്‍ഡ് ഇപ്പോഴും വളരെ പിന്നിലാണ്. ഇന്ത്യന്‍ ജനസംഖ്യയുടെ 46 ശതമാനം പേര്‍ക്കും മൊബൈല്‍ ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റിയില്ല.