image

22 Nov 2023 11:46 AM GMT

Telecom

ഡിജിറ്റല്‍ പരിവര്‍ത്തനം വേഗത്തിലാക്കി ചൈന

MyFin Desk

china accelerates digital transformation
X

Summary

  • 5ജി സ്‌റ്റേഷന്‍ നിര്‍മ്മാണം അതിവേഗം
  • 2025ഓടെ 5ജി മൊബൈല്‍ കണക്ഷനുകള്‍ 100 കോടിയിലെത്തും


സമ്പദ്വ്യവസ്ഥയുടെ ഡിജിറ്റല്‍ പരിവര്‍ത്തനം വേഗത്തിലാക്കാനുള്ള ശ്രമത്തില്‍ ചൈന. ഇതിന്റെ ഭാഗമായി അവര്‍ ഒക്ടോബര്‍ അവസാനത്തോടെ ഏകദേശം 3.22 ദശലക്ഷം 5ജി ബേസ് സ്റ്റേഷനുകളാണ് നിര്‍മ്മിച്ചത്. ഇത് ചൈനയിലെ എല്ലാ മൊബൈല്‍ ബേസ് സ്റ്റേഷനുകളുടെയും 28.1 ശതമാനം വരുമെന്ന് സര്‍ക്കാര്‍ അറിയിപ്പ് പറയുന്നു.

ചൈന അതിന്റെ യഥാര്‍ത്ഥ സമ്പദ്വ്യവസ്ഥയുടെ ഡിജിറ്റല്‍, ബുദ്ധിപരമായ പരിവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതിനായി 5ജി നെറ്റ്വര്‍ക്കിന്റെ നിര്‍മ്മാണത്തില്‍ സ്ഥിരമായ പുരോഗതി കൈവരിക്കുകയാണെന്ന് വ്യവസായ, വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചു.

ചൈനീസ് സര്‍ക്കാര്‍ നടത്തുന്ന മൂന്ന് ടെലികോം കമ്പനികളായ ചൈന മൊബൈല്‍, ചൈന ടെലികോം, ചൈന യൂണികോം എന്നിവയ്ക്ക് ഒക്ടോബര്‍ അവസാനത്തോടെ മൊത്തം 754 ദശലക്ഷം 5ജി മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളുണ്ടെന്ന് മന്ത്രാലയം അറിയിച്ചതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ടെലികമ്മ്യൂണിക്കേഷന്‍ വ്യവസായത്തിന്റെ വരുമാനം 6.9 ശതമാനം ഉയര്‍ന്നിട്ടുമുണ്ട്.

2025ഓടെ ചൈനയിലെ 5ജി മൊബൈല്‍ കണക്ഷനുകളുടെ എണ്ണം ഒരു ബില്യണിലെത്തുമെന്ന് ഈ മാസം ആദ്യം ചൈനയിലെ വുഷെന്‍ നഗരത്തില്‍ നടന്ന ലോക ഇന്റര്‍നെറ്റ് കോണ്‍ഫറന്‍സില്‍ അന്താരാഷ്ട്ര മൊബൈല്‍ ഓപ്പറേറ്റര്‍ അസോസിയേഷനായ ജിഎസ്എംഎ ലിമിറ്റഡിന്റെ സിഇഒ ജോണ്‍ ഹോഫ്മാന്‍ പറഞ്ഞു.