30 March 2023 9:56 AM GMT
Summary
- രാജ്യത്തെ ടെലികോം കമ്പനികളുടെ വരുമാനത്തില്‍ ഇടിവുണ്ടാകുന്നതിന് പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ടും വരുന്നത്.
ഡെല്‍ഹി: 5ജി സേവനം ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളിലും എത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ നടുക്കുന്ന റിപ്പോര്‍ട്ടുമായി കേന്ദ്ര സര്‍ക്കാര്‍.
രാജ്യത്തെ എല്ലാ ടെലികോം കമ്പനികള്‍ക്കും ചേര്‍ത്ത് 4.17 ലക്ഷം കോടി രൂപയുടെ കടമുണ്ടെന്ന് കേന്ദ്ര ടെലികോം വകുപ്പ് സഹമന്ത്രി ദേവുസിന്‍ ചൗഹാന്‍ ലോക്സഭയില്‍ സമര്‍പ്പിച്ച രേഖകള്‍ വ്യക്തമാക്കുന്നു. ഉപഭോക്താക്കളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന റിലയന്‍സ് ജിയോയ്ക്ക് മാത്രമാണ് കടത്തിന്റെ അളവില്‍ കുറവുള്ളത്.
രാജ്യത്തെ ആറ് ടെലികോം കമ്പനികള്‍ക്ക് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം കടം 4.17 ലക്ഷം കോടി രൂപയുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നികുതി ഭാരം കാരണം വന്‍ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്ന് ടെലികോം കമ്പനികള്‍ മുന്‍പ് ആരോപണം ഉയര്‍ത്തിയിരുന്നു.
റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും കൂടുതല്‍ കടം വോഡഫോണ്‍ ഐഡിയയ്ക്കാണ്. 1,91,073.9 കോടി രൂപയാണ് വോഡഫോണ്‍ ഐഡിയയുടെ കടം. റിലയന്‍സ് ജിയോയ്ക്ക് 42,486 കോടി രൂപയും, ഭാരതി എയര്‍ടെല്ലിന് 1,03,408.1 കോടി രൂപയും, ബിഎസ്എന്‍എല്ലിന് 40,400.13 കോടി രൂപയും കടമുണ്ട്.