9 Feb 2024 1:56 PM GMT
Summary
- അടിസ്ഥാന വിലയായ 96,317.65 കോടി രൂപയ്ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.
- പാപ്പരത്വ പ്രക്രിയയ്ക്ക് വിധേയരായ ചില കമ്പനികളുടെ കൈവശമുള്ള സ്‌പെക്ട്രവും ലേലത്തില്‍ വെക്കും
- കരുതല്‍ വില 96,317.65 കോടി രൂപയാകും
ഡല്‍ഹി: മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ക്കായി എട്ട് സ്‌പെക്ട്രം ബാന്‍ഡുകളുടെ അടിസ്ഥാന വിലയായ 96,317.65 കോടി രൂപയ്ക്ക് ലേലത്തിന് വ്യാഴാഴ്ച കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.
ഈ വര്‍ഷം കാലഹരണപ്പെടുന്ന, പാപ്പരത്വ പ്രക്രിയയ്ക്ക് വിധേയരായ ചില കമ്പനികളുടെ കൈവശമുള്ള സ്‌പെക്ട്രവും ലേലത്തില്‍ വെക്കും.
800, 900, 1800, 2100, 2300, 2500, 3300 മെഗാഹെര്‍ട്സ്, 26 ജിഗാഹെര്‍ട്സ് ബാന്‍ഡുകളില്‍ ലഭ്യമായ എല്ലാ സ്‌പെക്ട്രവും ലേലത്തില്‍ വെക്കും. ട്രായ് ശുപാര്‍ശ ചെയ്തതനുസരിച്ച്, അനുയോജ്യമായ സൂചിക ഉപയോഗിച്ച് വിവിധ ബാന്‍ഡുകളുടെ കരുതല്‍ വില പരിഷ്‌കരിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
കരുതല്‍ വില 96,317.65 കോടി രൂപയാകും.