1 Dec 2023 10:51 AM GMT
Summary
ഇതോടെ ഭാരതി എയർടെലിലെ, ബിടിഎലിന്റെ ഓഹരി പങ്കാളിത്തം 39.59 ശതമാനമായി ഉയർന്നു
ഭാരതി എയർടെല്ലിന്റെ പ്രധാന പ്രൊമോട്ടർ കമ്പനിയായ ഭാരതി ടെലികോം ലിമിറ്റഡ് (ബിടിഎൽ) മറ്റൊരു പ്രമോട്ടർ ഗ്രൂപ്പായ ഇന്ത്യൻ കോണ്ടിനെന്റ് ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡിൽ നിന്ന് (ഐസിഐഎൽ) ഭാരതി എയർടെല്ലിന്റെ 1.35 ശതമാനം ഓഹരികൾ വാങ്ങി. നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡിലെ ബ്ലോക്ക് ഡീൽ സംവിധാനം വഴിയായിരുന്നു ഏറ്റെടുക്കൽ. മൊത്തം 8301.73 കോടി രൂപയുടെ ഓഹരികൾ ഏറ്റെടുത്തതായി ബിടിഎൽ വ്യാഴാഴ്ച സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗിൽ അറിയിച്ചു. ഇതോടെ ഭാരതി എയർടെല്ലിൽ , ബിടിഎലിന്റെ ഓഹരി 39.59 ശതമാനമായി ഉയർന്നു.
ബ്ലോക്ക് ഡീൽ അവസാനിച്ചതോടെ ഐസിഐ എൽ ന്റെ ഭാരതി എയർടെല്ലിലെ ഓഹരി പങ്കാളിത്തം 4.56 ശതമാനമായി കുറഞ്ഞു. നടപ്പ് സാമ്പത്തിക വർഷത്തിലെ സെപറ്റംബറിൽ അവസാനിച്ച പാദത്തിൽ ഇത് 5.93 ശതമാനമായിരുന്നു.
സുനിൽ മിത്തലിന്റെ ഭാരതി എന്റർപ്രൈസസിനും, സിംഗപ്പൂർ ടെലികമ്മ്യൂണിക്കേഷനും (സിംഗ്ടെൽ എന്നറിയപ്പെടുന്നു) ബിടിഎല്ലിൽ യഥാക്രമം 50.56 ശതമാനവും 49.44 ശതമാനവുമാണ് ഓഹരി പങ്കാളിത്തമുള്ളത്.