image

4 Feb 2025 10:10 AM GMT

Telecom

ഉപയോക്താക്കള്‍ക്ക് ബിഐടിവിയുമായി ബിഎസ്എന്‍എല്‍

MyFin Desk

ഉപയോക്താക്കള്‍ക്ക് ബിഐടിവിയുമായി ബിഎസ്എന്‍എല്‍
X

Summary

  • 450ലധികം ലൈവ് ടിവി ചാനലുകള്‍ ബിഐടിവിയിലൂടെ കാണാം
  • പുതുച്ചേരിയിലെ വിജയകരമായ പരീക്ഷണത്തിന് ശേഷമാണ് പദ്ധതി രാജ്യവ്യാപകമാക്കുന്നത്
  • ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് എപ്പോഴും എവിടെയും സൗജന്യമായി സേവനം ഉപയോഗിക്കാം


തങ്ങളുടെ മൊബൈല്‍ വരിക്കാര്‍ക്കായി നൂതന ഇന്റര്‍നെറ്റ് ടിവി സേവനമായ ബിഐടിവി അവതരിപ്പിച്ച് ബിഎസ്എന്‍എല്‍. പ്രമുഖ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ഒടിടിപ്ലേയുമായി സഹകരിച്ചാണ് സൗജന്യം സേവനം ഉപഭോക്താക്കള്‍ക്ക് നല്‍കുക.

ബിഎസ്എന്‍എല്‍ മൊബൈല്‍ ഉപയോക്താക്കള്‍ക്ക് പ്രീമിയം ചാനലുകള്‍ ഉള്‍പ്പെടെ 450ലധികം ലൈവ് ടിവി ചാനലുകള്‍ ബിഐടിവിയിലൂടെ കാണാന്‍ സാധിക്കും. പുതുച്ചേരിയിലെ വിജയകരമായ പരീക്ഷണത്തിന് ശേഷമാണ് രാജ്യവ്യാപകമായി ഈ സേവനം ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഉപഭോക്താക്കള്‍ക്ക് ഭക്തിഫ്‌ലിക്‌സ്, ഷോര്‍ട്ട്ഫണ്ട്‌ലി, കാഞ്ച ലങ്ക, സ്റ്റേജ്, ഒഎം ടിവി, പ്ലേഫ്‌ലിക്‌സ്, ഫാന്‍കോഡ്, ഡിസ്‌ട്രോ, ഹബ്‌ഹോപ്പര്‍, റണ്‍ ടിവി തുടങ്ങിയ ഒടിടികളും 450ലധികം ലൈവ് ടിവി ചാനലുകളും ബ്ലോക്ക്ബസ്റ്റര്‍ സിനിമകളും വെബ് സീരീസുകളും ആസ്വദിക്കാന്‍ കഴിയും.

ബിഐടിവിയിലൂടെ, എല്ലാ ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ഏത് പ്ലാന്‍ ഉപയോഗിച്ചാലും അധിക ചാര്‍ജുകളൊന്നും ഈടാക്കാതെ എപ്പോള്‍ വേണമെങ്കിലും, എവിടെയും' സൗജന്യമായി സേവനം ഉപയോഗിക്കാം. ലോക നിലവാരത്തിലുള്ള വിനോദ പരിപാടികള്‍ നല്‍കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഒടിടി പ്ലേയുടെ സഹസ്ഥാപകനും സിഇഒയുമായ അവിനാശ് മുദലിയാര്‍ പറഞ്ഞു.