27 Jan 2025 10:27 AM GMT
Summary
- പുതിയ 65000 ടവറുകളില്‍ നിന്ന് 4ജി സേവനങ്ങള്‍ ആരംഭിച്ചു
- ഈ വര്‍ഷം പകുതിയോടെ 1 ലക്ഷം സൈറ്റുകളില്‍ 4ജി എത്തിക്കും
- നിലവിലെ ലക്ഷ്യം പൂര്‍ത്തിയാക്കിയ ശേഷം 5ജി വിന്യാസം ആരംഭിക്കും
പുതിയ 65000 ടവറുകളില്‍ നിന്ന് ബിഎസ്എന്‍എല്‍ 4ജി സേവനങ്ങള്‍ നല്‍കുന്നത് ആരംഭിച്ചു. ഇതിനകം 75000 ടവറുകളില്‍ 4ജി ഇന്‍സ്റ്റാള്‍ ചെയ്തതായും ഈവര്‍ഷം പകുതിയോടെ 1 ലക്ഷം സൈറ്റുകളില്‍ 4ജി എത്തിക്കുകയാണ് ലക്ഷ്യമെന്നും ബിഎസ്എന്‍എല്‍ ചെയര്‍മാന്‍ റോബര്‍ട്ട് ജെ രവി പറഞ്ഞു.
ഈ വര്‍ഷം പകുതിയോടെ 1 ലക്ഷം സൈറ്റുകളില്‍ 4ജി എത്തിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ഒരു ചവിട്ടുപടികൂടി കടന്നിരിക്കുകയാണ് ബിഎസ്എന്‍എല്‍. ക്വാളിറ്റി ഓഫ് സര്‍വീസസ് മാനദണ്ഡങ്ങള്‍ പതിവായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ബിഎസ്എന്‍എല്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിനായി എല്ലാ ടെലികോം സര്‍ക്കിളുകളിലും ഒരു 'ക്രാക്ക് ടീമിനെ' വിന്യസിച്ചിട്ടുണ്ടെന്നും ബിഎസ്എന്‍എല്‍ ചെയര്‍മാന്‍ റോബര്‍ട്ട് ജെ രവി പറഞ്ഞു.
പുതിയ വരിക്കാരെ നേടുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുക നല്‍കുന്ന സേവനങ്ങളുടെ നിലവാരം ആയിരിക്കും. ഒരു ലക്ഷം സൈറ്റുകളില്‍ 4ജി എത്തുമ്പോള്‍ തന്നെ മതിയായ കവറേജ് ബിഎസ്എന്‍എല്ലിന് ലഭ്യമാകും. 700 മെഗാഹെട്‌സ് സ്പെക്ട്രം ഉപയോഗിച്ചാണ് ബിഎസ്എന്‍എല്‍ 4ജി വിന്യസിക്കുന്നത്. ഇത് ഉപഭോക്താക്കള്‍ക്ക് മാന്യമായ കവറേജ് എക്സ്പീരിയന്‍സ് നല്‍കാന്‍ ബിഎസ്എന്‍എല്ലിനെ അനുവദിക്കും. മികച്ച നെറ്റ്വര്‍ക്ക് എക്സ്പീരിയന്‍സ് ഒരുപടികൂടി മുന്നോട്ട് കൊണ്ടുപോകുന്നതിനായി 5ജി അവതരിപ്പിക്കാനും സജ്ജമായിക്കൊണ്ടിരിക്കുകയാണ്.
5ജി നെറ്റ്വര്‍ക്കുകള്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായുള്ള പരീക്ഷണങ്ങള്‍ ഡല്‍ഹി സര്‍ക്കിളില്‍ ഇതിനകം ബിഎസ്എന്‍എല്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ലക്ഷം 4ജി സൈറ്റുകള്‍ എന്ന നിലവിലെ ലക്ഷ്യം പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ ബിഎസ്എന്‍എല്‍ 5ജി യുടെ വിന്യാസം ആരംഭിക്കൂവെന്നും അദ്ദേഹം പറഞ്ഞു.