image

14 May 2024 11:56 AM GMT

Industries

ഉല്‍പ്പാദന മേഖലയുടെ വികാസത്തിന് നികുതി ആനുകൂല്യങ്ങള്‍ സഹായിക്കുമെന്ന് വിദഗ്ധര്‍

MyFin Desk

ഉല്‍പ്പാദന മേഖലയുടെ വികാസത്തിന് നികുതി ആനുകൂല്യങ്ങള്‍ സഹായിക്കുമെന്ന് വിദഗ്ധര്‍
X

Summary

  • നികുതിയിളവുകളും സബ്സിഡിയും പോലുള്ള സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കുന്നത് ഹരിത ഉല്‍പ്പാദനരീതികള്‍ സ്വീകരിക്കുന്നത് ത്വരിതപ്പെടുത്താന്‍ സഹായിക്കുമെന്ന് വിദഗ്ധര്‍
  • സുസ്ഥിരതയാണ് എല്ലാ മേഖലകളിലുമുടനീളമുള്ള കോര്‍പ്പറേറ്റുകള്‍ക്കുള്ള ബിസിനസ്സ് തന്ത്രത്തിന്റെ കാതല്‍
  • വലിയ ഇന്ത്യന്‍ കമ്പനികളും മാലിന്യങ്ങള്‍ പുനരുപയോഗിക്കുന്നതില്‍ വലിയ നിക്ഷേപം നടത്തുന്നുണ്ട്


സുസ്ഥിര സാങ്കേതികവിദ്യകളിലും സമ്പ്രദായങ്ങളിലും നിക്ഷേപം നടത്തുന്ന കമ്പനികള്‍ക്ക് നികുതിയിളവുകളും സബ്സിഡിയും പോലുള്ള സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കുന്നത് ഹരിത ഉല്‍പ്പാദനരീതികള്‍ സ്വീകരിക്കുന്നത് ത്വരിതപ്പെടുത്താന്‍ സഹായിക്കുമെന്ന് വിദഗ്ധര്‍. തങ്ങളുടെ വിതരണ ശൃംഖലയിലൂടെ സുസ്ഥിരമായ സമ്പ്രദായങ്ങള്‍ ഉറപ്പാക്കാന്‍ ബിസിനസുകള്‍ ഊന്നല്‍ നല്‍കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

ഉത്തരവാദിത്തപരമായ സംഭരണം, നിക്ഷേപം, ഊര്‍ജ സംക്രമണം, പുനരുപയോഗം, ധനസഹായം തുടങ്ങിയവയിലൂടെ തങ്ങളുടെ സുസ്ഥിര പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ കമ്പനികള്‍ക്ക് ഇത് ആവശ്യമാണെന്ന് ഹൈടെക് ഗിയേഴ്‌സ് ചെയര്‍മാന്‍ ദീപ് കപുരിയ പറഞ്ഞു.

സുസ്ഥിരതയാണ് എല്ലാ മേഖലകളിലുമുടനീളമുള്ള കോര്‍പ്പറേറ്റുകള്‍ക്കുള്ള ബിസിനസ്സ് തന്ത്രത്തിന്റെ കാതല്‍ എന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ കമ്പനികളും തങ്ങളുടെ വിപുലീകരണ പദ്ധതികള്‍ക്ക് ഫണ്ട് നല്‍കുന്നതിനായി സുസ്ഥിരതയുമായി ബന്ധപ്പെട്ട വായ്പകളുടെ കുറഞ്ഞ പലിശ നിരക്ക് പ്രയോജനപ്പെടുത്തുന്നു. കൂടാതെ, വലിയ ഇന്ത്യന്‍ കമ്പനികളും മാലിന്യങ്ങള്‍ പുനരുപയോഗിക്കുന്നതില്‍ വലിയ നിക്ഷേപം നടത്തുന്നുണ്ട്, കപുരിയ കൂട്ടിച്ചേര്‍ത്തു.