image

3 Oct 2024 9:15 AM GMT

Industries

ടാറ്റ ഇലക്ട്രോണിക്സിന്റെ ഹൊസൂര്‍ പ്ലാന്റ് ഭാഗികമായി പുനരാരംഭിക്കും

MyFin Desk

ടാറ്റ ഇലക്ട്രോണിക്സിന്റെ ഹൊസൂര്‍   പ്ലാന്റ് ഭാഗികമായി പുനരാരംഭിക്കും
X

Summary

  • തീപിടുത്ത സമയത്ത് സ്ഥാപനത്തില്‍ 1500 ഓളം തൊഴിലാളികള്‍ ഉണ്ടായിരുന്നു
  • ശ്വാസതടസം നേരിട്ട ചില ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
  • രാസവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്തായിരുന്നു തീപിടിത്തം


തീപിടുത്തത്തില്‍ തകര്‍ന്ന ഐഫോണുകള്‍ക്കായുള്ള ഘടകങ്ങള്‍ നിര്‍മ്മിക്കുന്ന തമിഴ്നാട്ടിലെ ഹൊസൂരിലുള്ള പ്ലാന്റില്‍ പവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുമെന്ന് ടാറ്റ ഇലക്ട്രോണിക്സ്. ഹൊസൂരിലെ തീപിടിത്തത്തിന്റെ കാരണം തിരിച്ചറിയാന്‍ അന്വേഷണം നടത്തുകയാണെന്ന് കമ്പനി വക്താവ് പറഞ്ഞു.

ശനിയാഴ്ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. വലിയ സ്ഫോടനം കേട്ടാണ് ഉണര്‍ന്നതെന്നും തുടര്‍ന്ന് സ്ഥാപനത്തില്‍ തീപിടിത്തമുണ്ടായെന്നും നാട്ടുകാര്‍ പറഞ്ഞു. തീപിടിത്തത്തില്‍ ടാറ്റ ഇലക്ട്രോണിക്സിന്റെ പ്രവര്‍ത്തനത്തിനും ഉല്‍പ്പാദന ലൈനിനും കാര്യമായ കേടുപാടുകള്‍ സംഭവിച്ചതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

സംഭവസമയത്ത് സ്ഥാപനത്തില്‍ 1500 ഓളം തൊഴിലാളികള്‍ ഉണ്ടായിരുന്നു. എല്ലാ തൊഴിലാളികളെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു.

സംഭവസ്ഥലത്ത് നിന്ന് കനത്ത പുകപടലങ്ങള്‍ ഉയരുന്ന വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. തീപി തുടര്‍ന്ന് ചില ജീവനക്കാര്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെംഗളൂരുവില്‍ നിന്ന് ഏകദേശം രണ്ടര മണിക്കൂറകലെയാണ് ഹൊസൂരിലെ പ്ലാന്റ്.

തീ നിയന്ത്രണ വിധേയമാക്കാന്‍ മണിക്കൂറുകളെടുത്തു. എംഎല്‍എമാരും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി.

''പ്ലാന്റിലെ ഞങ്ങളുടെ എമര്‍ജന്‍സി പ്രോട്ടോക്കോളുകള്‍ ഞങ്ങളുടെ എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്ന് ഉറപ്പാക്കി,'' കമ്പനി വക്താവ് പറഞ്ഞു, തീപിടിത്തത്തിന്റെ കാരണം ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

സംഭവത്തിന് ശേഷം ജീവനക്കാര്‍ക്ക് ഏഴ് ദിവസത്തെ അവധി അനുവദിച്ചു. തീപിടിത്തത്തില്‍ ജീവനക്കാരുടെ മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

രാസവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.