image

16 July 2024 3:01 PM GMT

Industries

2026 ല്‍ ടെലികോം കമ്പനികളുടെ ഒരാളില്‍ നിന്നുള്ള ശരാശരി വരുമാനം 225 രൂപയിലേക്ക് എത്തുമെന്ന് ക്രിസില്‍

MyFin Desk

2026 ല്‍ ടെലികോം കമ്പനികളുടെ ഒരാളില്‍ നിന്നുള്ള ശരാശരി വരുമാനം 225 രൂപയിലേക്ക് എത്തുമെന്ന് ക്രിസില്‍
X

Summary

  • ടെലികോം കമ്പനികളുടെ ഒരാളില്‍ നിന്നുള്ള ശരാശരി വരുമാനം 225 രൂപയിലേക്ക് എത്തുമെന്ന് ക്രിസില്‍
  • ഒരു എന്റിറ്റിയുടെ സാമ്പത്തിക ആരോഗ്യത്തെ സ്വാധീനിക്കുന്ന ഏറ്റവും ശ്രദ്ധാപൂര്‍വം ട്രാക്ക് ചെയ്യുന്ന സൂചികയാണ് എആര്‍പിയു
  • വീഡിയോ സ്ട്രീമിംഗ് സേവനങ്ങളുടെ ഉപയോഗം, സോഷ്യല്‍ മീഡിയ, ഗെയിമിംഗ് എന്നിവയില്‍ നിന്ന് ഉയര്‍ന്ന ഡാറ്റ ഉപഭോഗം കാരണം ഉപഭോക്താക്കളും അവരുടെ താരിഫ് പ്ലാനുകള്‍ 'അപ്ട്രേഡ്' ചെയ്യുന്നുണ്ട്


എല്ലാ പ്രമുഖ സ്വകാര്യ ഓപ്പറേറ്റര്‍മാരും ഒരേസമയം താരിഫ് വര്‍ധിപ്പിച്ചതിനാല്‍ ടെലികോം കമ്പനികളുടെ ശരാശരി വരുമാനം (എആര്‍പിയു) 2026 സാമ്പത്തിക വര്‍ഷത്തില്‍ 225 രൂപയിലേറെയായി ഉയരുമെന്ന് ആഭ്യന്തര റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ ചൊവ്വാഴ്ച അറിയിച്ചു. ഉയര്‍ന്ന ലാഭക്ഷമതയിലും കുറഞ്ഞ മൂലധനച്ചെലവിലും ടെലികോം കമ്പനികളുടെ ക്രെഡിറ്റ് പ്രൊഫൈലുകള്‍ മെച്ചപ്പെടുമെന്നും ഏജന്‍സി പറഞ്ഞു.

ഒരു എന്റിറ്റിയുടെ സാമ്പത്തിക ആരോഗ്യത്തെ സ്വാധീനിക്കുന്ന ഏറ്റവും ശ്രദ്ധാപൂര്‍വം ട്രാക്ക് ചെയ്യുന്ന സൂചികയാണ് എആര്‍പിയു. ഇത് 2024-നെ അപേക്ഷിച്ച് 2026-ല്‍ 25 ശതമാനം വര്‍ദ്ധിക്കും.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ 182 രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അടുത്ത സാമ്പത്തിക വര്‍ഷാവസാനത്തോടെ വ്യവസായ എആര്‍പിയു 225-230 രൂപ വരെ എത്തുമെന്ന് ക്രിസില്‍ ഡെപ്യൂട്ടി ചീഫ് റേറ്റിംഗ് ഓഫീസര്‍ മനീഷ് ഗുപ്ത പറഞ്ഞു. പുതിയ സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷം, മൂന്ന് പ്രമുഖ സ്വകാര്യ ടെലികോം കമ്പനികള്‍ തങ്ങളുടെ താരിഫ് നിരക്ക് 20 ശതമാനം വരെ വര്‍ദ്ധിപ്പിച്ചിരുന്നു. 5ജി സേവനങ്ങള്‍ അവതരിപ്പിച്ചതിന് ശേഷം വര്‍ദ്ധിച്ച ഡാറ്റ ഉപയോഗവും എആര്‍പിയുകളെ സഹായിക്കുമെന്ന് ഗുപ്ത പറഞ്ഞു.

വീഡിയോ സ്ട്രീമിംഗ് സേവനങ്ങളുടെ ഉപയോഗം, സോഷ്യല്‍ മീഡിയ, ഗെയിമിംഗ് എന്നിവയില്‍ നിന്ന് ഉയര്‍ന്ന ഡാറ്റ ഉപഭോഗം കാരണം ഉപഭോക്താക്കളും അവരുടെ താരിഫ് പ്ലാനുകള്‍ 'അപ്ട്രേഡ്' ചെയ്യുന്നുണ്ട്. എആര്‍പിയു വളര്‍ച്ച ക്രമാനുഗതമായിരിക്കുമെന്നും നിലവിലെ സാമ്പത്തിക വര്‍ഷത്തിലും അടുത്ത വര്‍ഷങ്ങളിലും ഇത് വ്യാപിക്കുമെന്നും ഏജന്‍സി പ്രതീക്ഷിക്കുന്നു.