22 March 2024 12:23 PM GMT
Summary
- സ്‌പെക്ട്രോമീറ്ററുകള്‍ ഘടിപ്പിച്ച മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ അവതരിപ്പിച്ച് ഉപഭോക്താവിന് സൗകര്യപ്രദമായ സ്ഥലത്ത് സ്റ്റീലിന്റെ ഓണ്‍-സൈറ്റ് ടെസ്റ്റിംഗ് സാധ്യമാക്കുന്നുണ്ട് കമ്പനി
- ഒപ്റ്റിമല്‍ ഡക്റ്റിലിറ്റി ഘടകമാണ് ഇതിന്റെ പ്രത്യേകത
- നിലവില്‍ സ്‌പെക്ട്രോമീറ്റര്‍ ഉള്ള 13 ടെക് വാനുകളാണ് ദക്ഷിണേന്ത്യയില്‍ പര്യടനം നടത്തുന്നത്
നൂതനമായ സിആര്‍എസ് 550ഡി ടിഎംടി ബാറുകള്‍ വിപണിയില്‍ അവതരിപ്പിച്ച് എആര്‍എസ് ഗ്രൂപ്പ്. എല്ലാത്തരം നിര്‍മ്മാണങ്ങള്‍ക്കും അനുയോജ്യവും ഭൂകമ്പ പ്രതിരോധവുമുള്ള ഉത്പന്നമാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒപ്റ്റിമല്‍ ഡക്റ്റിലിറ്റി ഘടകമാണ് ഇതിന്റെ പ്രത്യേകത. എആര്‍എസ് ഉല്‍പ്പന്നങ്ങളില്‍ ക്യുആര്‍ കോഡുകളും അവതരിപ്പിച്ചിട്ടുണ്ട്. ടിഎംടി ബാറുകള്‍ക്ക് ആവശ്യമായ എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്നും ചേരുവകളുടെ ശരിയായ അനുപാതം അടങ്ങിയിട്ടുണ്ടെന്നും ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് മനസിലാക്കാം.
സ്‌പെക്ട്രോമീറ്ററുകള്‍ ഘടിപ്പിച്ച മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ അവതരിപ്പിച്ച് ഉപഭോക്താവിന് സൗകര്യപ്രദമായ സ്ഥലത്ത് സ്റ്റീലിന്റെ ഓണ്‍-സൈറ്റ് ടെസ്റ്റിംഗ് സാധ്യമാക്കുന്നുണ്ട് കമ്പനി. നിര്‍മ്മാണ സാമഗ്രികളുടെ വ്യവസായത്തില്‍ സുതാര്യതയും വിശ്വാസ്യതയും ഉറപ്പുവരുത്തുന്ന ഈ ടെക്-വാനുകള്‍ രാജ്യത്തെ നിര്‍മാണ മേഖലയില്‍ ആദ്യമാണ്.
കഴിഞ്ഞ ജൂലൈയില്‍, ടിഎംടി ബാറുകളെക്കുറിച്ച് പൊതുജന അവബോധം സൃഷ്ടിക്കുന്നതിനായി ടെക്-വാനുകളുമായി എആര്‍എസ് ഗ്രൂപ്പ് ദക്ഷിണേന്ത്യയിലുടനീളം പ്രചാരണം നടത്തിയിരുന്നു. ടെക്-വാനുകള്‍ 2,34,223 കിലോമീറ്ററിലധികം സഞ്ചരിക്കുകയും 28,770 ടെസ്റ്റുകള്‍ തികച്ചും സൗജന്യമായി നടത്തുകയും 1,80,000 ഉപഭോക്താക്കള്‍ക്ക് അവരുടെ നിര്‍മ്മാണത്തിന് അനുയോജ്യമായ ടിഎംടി ബാറുകള്‍ എങ്ങനെ തിരഞ്ഞെടുക്കാം എന്നതിനെക്കുറിച്ച് അവബോധം നല്‍കുകയും ചെയ്തു. നാല് കോടിയിലധികം രൂപ വിലമതിക്കുന്ന ഈ പരിശോധനകള്‍ എആര്‍എസ് പൊതുജനങ്ങള്‍ക്ക് സൗജന്യമായാണ് ചെയ്തത്. നിലവില്‍ സ്‌പെക്ട്രോമീറ്റര്‍ ഉള്ള 13 ടെക് വാനുകളാണ് ദക്ഷിണേന്ത്യയില്‍ പര്യടനം നടത്തുന്നത്.
സാധാരണക്കാര്‍ തങ്ങളുടെ നിര്‍മ്മാണ ആവശ്യങ്ങള്‍ക്ക് വിലകുറഞ്ഞ വസ്തുക്കള്‍ തിരഞ്ഞെടുക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണെന്നും നിര്‍മ്മാണ സാമഗ്രികളെ കുറിച്ചുള്ള അവബോധമില്ലായ്മ, ഗുണനിലവാരമുള്ള സാമഗ്രികളുടെ ലഭ്യതക്കുറവ്, സാമ്പത്തികലാഭം എന്നിവയാണ് ഉപഭോക്താക്കളെ ഇതിനു പ്രേരിപ്പിക്കുന്നതെന്നും എ ആര്‍ എസ് ഗ്രൂപ്പ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ അശ്വനി കുമാര്‍ ഭാട്ടിയ പറഞ്ഞു.