22 March 2024 5:37 AM GMT
Summary
- ദിലീപ് ഉമ്മന്റെ ഒഴിവിലേക്കായിരുന്നു നിയമനം
- ഇയു രാജ്യങ്ങളില്‍ 2026 ഓടെ കാര്‍ബണ്‍ നികുതി നടപ്പിലാക്കും
- ആഭ്യന്തര സ്റ്റീല്‍ വ്യവസായത്തിന്റെ പരമോന്നത സംഘടനയാണ് ഐഎസ്എ.
ഇന്ത്യന്‍ സ്റ്റീല്‍ അസോസിയേഷന്‍ (ഐഎസ്എ) പ്രസിഡന്റായി ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവറിന്റെ ചെയര്‍മാന്‍ നവീന്‍ ജിന്‍ഡാലിനെ നിയമിച്ചു. എഎംഎന്‍എസ് ഇന്ത്യയുടെ സിഇഒയായ ദിലീപ് ഉമ്മനായിരുന്നു തൊട്ട് മുന്‍പ് പ്രസിഡന്റായിരുന്നത്. ഇന്ത്യയുടെ വികസന ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിന്, സ്റ്റീലിന്റെ അപ്‌സ്ട്രീം, ഡൗണ്‍സ്ട്രീം നിര്‍മ്മാണ മൂല്യ ശൃംഖലകള്‍ ഒരുമിച്ച് വളരേണ്ടതുണ്ടെന്ന് നവീന്‍ ജിന്‍ഡാല്‍ പറഞ്ഞു.
കാര്‍ബണ്‍ പുറന്തള്ളല്‍ കുറച്ചുകൊണ്ടുള്ള മുന്നേറ്റമാണ് വ്യവസായ മേഖലയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര സ്റ്റീല്‍ വ്യവസായത്തിന്റെ പരമോന്നത ബോഡിയാണ് ഐഎസ്എ.
യൂറോപ്യന്‍ യൂണിയന് കീഴിലുള്ള രാജ്യങ്ങളില്‍ 2026 ഓടെ നടപ്പില്‍ വരുന്ന കാര്‍ബണ്‍ നികുതി ഇന്ത്യയിലെ ഇരുമ്പ്, ഉരുക്ക്, അലൂമിനിയം, സിമന്റ്, വളം, വൈദ്യുതി, ഹൈഡ്രജന്‍ എന്നീ മേഖലകളെ പ്രതികൂലമായി ബാധിച്ചേക്കും.