15 Feb 2024 9:00 AM GMT
Summary
- മെറ്റലര്‍ജിക്കല്‍ കല്‍ക്കരിയുടെ ശരാശരി വില എസ് ആന്‍ഡി പി കണക്കാക്കുന്നതില്‍ നിന്നും കൂടുതലാണ് യഥാര്‍ത്ഥത്തില്‍
- ഓസ്‌ട്രേലിയയില്‍ നിന്നുള്ള വിതരണത്തിലെ കുറവ് വന്‍ വെല്ലുവിളി
- അന്താരാഷ്ട്ര പ്രശന്ങ്ങള്‍ വിലയെ ബാധിച്ചു
ഉയര്‍ന്ന കല്‍ക്കരി വില ഇന്ത്യന്‍ സ്റ്റീല്‍ നിര്‍മ്മാതാക്കളെ പ്രതിസന്ധിയിലാക്കുന്നു. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധന തുടരുകയാണെങ്കില്‍ ഈ മേഖല കൂടുതല്‍ ദുര്‍ബലമായേക്കുമെന്ന് എസ് ആന്‍ഡ് പി ഗ്ലോബല്‍ റേറ്റിംഗ്‌സ്.
'ഇന്ത്യയിലെ മുന്‍നിര സ്റ്റീല്‍ കമ്പനികള്‍ വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ കടബാധ്യത കുറക്കാന്‍ സാധിക്കുമെന്ന് ഞങ്ങള്‍ കരുതുന്നില്ല. കടം അതേ തലത്തില്‍ തുടരുകയാണെങ്കില്‍ ഇത് കൂടുതല്‍ പണമൊഴുക്ക് ആവശ്യമാക്കുകയും ചെയ്യും,' എസ് ആന്‍ഡ് പിയുടെ അസോസിയേറ്റ് ഡയറക്ടര്‍ അന്‍ഷുമാന്‍ ഭാരതി പറഞ്ഞു.
രാജ്യത്തെ പ്രധാന ഉരുക്ക് നിര്‍മ്മാതാക്കളുടെ സംയോജിത കടം ഉല്‍പ്പാദനത്തിന്റെ അഞ്ചിലൊന്ന് വരും. 2025 ഓടെ ഇത് 2.1 ട്രില്യണ്‍ രൂപയാണ് കണക്കാക്കുന്നത്. മുന്‍പ് കണക്കുകൂട്ടിയിരുന്നതില്‍ നിന്നും 150 ബില്യണ്‍ രൂപയുടെ വര്‍ധനയാണ് ഇത്.
മെറ്റലര്‍ജിക്കല്‍ കല്‍ക്കരിയുടെ ശരാശരി വില 2024 ല്‍ ഒരു ടണ്ണിന് 270 ഡോളറാണ് എസ് ആന്‍ഡ് പി കണക്കാക്കുന്നത്. നേരത്തെയിത് 220 ഡോളറായിരുന്നു. ഓസ്‌ട്രേലിയയില്‍ നിന്നുള്ള വിതരണ പരിമിതികള്‍, ചെങ്കടലിലെ പ്രശ്‌നങ്ങള്‍, അന്താരാഷ്ട്ര വിപണികളില്‍ നിന്നുള്ള ശക്തമായ ആവശ്യങ്ങള്‍ എന്നിവ വില വര്‍ധനയുടെ പ്രത്യക്ഷ കാരണങ്ങളാണ്.
കല്‍ക്കരി ശരാശരി വില ഡിസംബര്‍ പാദത്തില്‍ തുടര്‍ച്ചയായി ഉയര്‍ന്നിരുന്നു. 2023 ല്‍ കല്‍ക്കരിയുടെ ശരാശരി വില ടണ്ണിന് 300 ഡോളറായിരുന്നു. എന്നാല്‍ ഇപ്പോള്‍ ടണ്ണിന് 315 ഡോളറാണ്. എന്നാല്‍ ഈ വര്‍ഷം വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വര്‍ഷത്തി രണ്ടാം പകുതിയോടെ ഓസ്‌ട്രേലിയയില്‍ നിന്നും വിതരണം പുരോഗമിക്കുകയും ക്വീന്‍സ്ലന്‍ഡിലും ന്യൂ സൗത്ത് വെയില്‍സിലുമായി പുതിയ ഖനികകള്‍ ആരംഭിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.