image

26 Dec 2023 9:37 AM GMT

Steel

സ്‍റ്റീല്‍ മേഖലയ്ക്കായി പിഎല്‍ഐ 2.O പരിഗണനയില്‍

MyFin Desk

pli 2.0 under consideration for steel sector
X

Summary

  • ഏപ്രിൽ-നവംബർ കാലയളവിൽ, ക്രൂഡ് സ്റ്റീലിന്റെ ഉൽപ്പാദനത്തില്‍ 14.5% വളര്‍ച്ച
  • 2030-ഓടെ ഇന്ത്യ ലക്ഷ്യമിടുന്നത് 300 ദശലക്ഷം ടണ്‍ ഉല്‍പ്പാദന ശേഷി
  • ഫിനിഷ്‍ഡ് സ്റ്റീല്‍ ഉപഭോഗത്തിലും മികച്ച വളര്‍ച്ച


സ്‍റ്റീല്‍ മേഖലയ്ക്കായി പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) സ്കീം 2.൦ അവതരിപ്പിക്കുന്നത് കേന്ദ്രസര്‍ക്കാരിന്‍റെ പരിഗണയില്‍ ആണെന്നും 2024-ൽ സ്റ്റീൽ മേഖലയ്ക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ വിതരണം ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും കേന്ദ്രമന്ത്രി ഫഗ്ഗൻ സിംഗ് കുലസ്‌തെ.

ശക്തമായ സാമ്പത്തിക വളർച്ച സ്‍റ്റീലിന്‍റെ ആവശ്യകത വർധിപ്പിക്കുമെന്ന പ്രതീക്ഷയുണ്ട്. എങ്കിലും ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിൽ, ഇറക്കുമതി ചെലവും അസംസ്‌കൃത വസ്തുക്കളുടെ വിലയും വർദ്ധിക്കുന്നതിനെക്കുറിച്ച് ആശങ്ക നിലനില്‍ക്കുന്നുണ്ട്. കോവിഡ് 2020-21ൽ നല്‍കിയ പ്രത്യാഘാതത്തിന് ശേഷം, രാജ്യത്ത് സ്‍റ്റീല്‍ ഉൽപാദനവും ഉപഭോഗവും ശക്തമായ വീണ്ടെടുക്കൽ പ്രകടമാക്കിയിട്ടുണ്ട്.

ഈ വർഷം ഏപ്രിൽ-നവംബർ കാലയളവിൽ, ക്രൂഡ് സ്റ്റീലിന്റെ സഞ്ചിത ഉൽപ്പാദനം 94.01 ദശലക്ഷം ടൺ (എംടി) ആയിരുന്നു, ഇത് മുന്‍വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് 14.5 ശതമാനം ഉയർന്നു. സ്റ്റീൽ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇതേ കാലയളവിൽ ഫിനിഷ്‍ഡ് സ്റ്റീലിന്റെ ഉപഭോഗം 14 ശതമാനം ഉയർന്ന് 86.97 എംടി ആയി ഉയർന്നു.

2030-ഓടെ 300 എംടി സ്ഥാപിത ഉരുക്ക് ഉൽപ്പാദന ശേഷിയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. നിലവിൽ രാജ്യത്തിന് ഏകദേശം 161 എംടി ശേഷിയുണ്ട്. സ്‍റ്റീല്‍ മേഖലയക്കായുള്ള പുതിയ പിഎല്‍ഐ സ്‍കീം സംബന്ധിച്ച ചര്‍ച്ചകള്‍ വിവിധ തലങ്ങളില്‍ പുരോഗമിക്കുകയാണെന്നാണ് കുലസ്തെ വ്യക്തമാക്കിയത്.