image

11 April 2023 5:12 AM GMT

Steel

സ്റ്റീൽ ഉത്പാദനം 13 ശതമാനം വർധിച്ച് ജെഎസ് ഡബ്ള്യു സ്റ്റീൽ

MyFin Desk

സ്റ്റീൽ ഉത്പാദനം 13 ശതമാനം വർധിച്ച് ജെഎസ് ഡബ്ള്യു സ്റ്റീൽ
X

Summary

മുൻ വർഷം ഉത്പാദനം 5.81 മില്യൺ ടൺ


മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ പ്രമുഖ സ്റ്റീൽ നിർമാതാക്കളായ ജെ എസ് ഡബ്ള്യു സ്റ്റീലിന്റെ ഉത്പാദനത്തിൽ 13 ശതമാനത്തിന്റെ വർധന. കമ്പനിയുടെ കൺസോളിഡേറ്റഡ് സ്റ്റീൽ ഉത്പാദനം മുൻ വർഷം ഇതേ കാലയളവിൽ റിപ്പോർട്ട് ചെയ്ത 5.81 മില്യൺ ടണ്ണിൽ നിന്നും 6 .58 മില്യൺ ടണ്ണായി. 2022 -23 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ സ്റ്റീൽ ഉത്പാദനം 24.15 മില്യൺ ടണ്ണായി.

2021 -22 സാമ്പത്തിക വർഷത്തിൽ രേഖപ്പെടുത്തിയ 19.51 മില്യൺ ടൺ ഉത്പാദനത്തിൽ നിന്നും 24 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ കൺസോളിഡേറ്റഡ് സ്റ്റീൽ ഉത്പാദനം എക്കാലത്തെയും ഉയർന്നതാണെന്ന് കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി.

കമ്പനിയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ പൂർണമായും വിജയകരമായെങ്കിലും, കമ്പനിയുടെ അനുബന്ധ സ്ഥാപനങ്ങളായ ജെ ഐ എസ് പി എൽ (ഇസ്പാറ്റ് സ്പെഷ്യൽ പ്രോഡക്ടസ് ലിമിറ്റഡ്), ജെ എസ് ഡബ്ല്യൂ യു എസ് എ -ഓഹിയോ എന്നവയുടെ ഉത്പാദന തോതിൽ കുറവ് രേഖപ്പെടുത്തി. അസ്ഥിരമായ വിപണി സാഹചര്യങ്ങളും, മറ്റുമാണ് ഉത്പാദനത്തെ ബാധിച്ചതെന്ന് കമ്പനി വ്യക്തമാക്കി.

ഇന്ത്യയിലെ ആറു പ്രമുഖ സ്റ്റീൽ നിർമാണ കമ്പനികളിൽ പ്രധാന കമ്പനിയാണ് ജെ എസ് ഡബ്ള്യു സ്റ്റീൽ.