11 July 2023 9:25 AM GMT
Summary
- ഇറക്കുമതിയില്‍ 19.54% വര്‍ധന
- കയറ്റുമതിയില്‍ 6.39 % ഇടിവ്
- ആഭ്യന്തര ആവശ്യകത ഉയര്‍ന്നു
ഇന്ത്യയുടെ ക്രൂഡ് സ്റ്റീൽ ഉൽപ്പാദനം ഏപ്രിൽ-ജൂൺ കാലയളവിൽ 8.37 ശതമാനം വർധിച്ച് 33.63 മില്ല്യൺ ടണ്ണില്‍ എത്തിയെന്ന് ഗവേഷണ സ്ഥാപനം സ്‍റ്റീല്‍ മിന്‍റിന്‍റെ റിപ്പോര്‍ട്ട്. ഈ പാദത്തിലും ഈ വളര്‍ച്ചാ പ്രവണത മുന്നോട്ടുപോകുമെന്നാണ് വിലയിരുത്തല്‍. വര്‍ധിച്ചു വരുന്ന ആവശ്യകതയെ നിറവേറ്റുന്നതിനായി സ്റ്റീൽ മില്ലുകള്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനൊപ്പം ശേഷി വർധിപ്പിക്കുന്ന പ്രവർത്തനങ്ങളും നടത്തുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2022-23 ആദ്യ പാദത്തിൽ ഇന്ത്യ 31.03 മില്യണ്‍ ടൺ (എംടി) സ്റ്റീൽ ഉൽപ്പാദിപ്പിച്ചു. രാജ്യത്തെ ഫിനിഷ്‍ഡ് സ്റ്റീൽ ഉൽപ്പാദനം അവലോകന പാദത്തിൽ 11.66 ശതമാനം ഉയർന്ന് 32.41 മില്യണ്‍ ടണ്ണായി. ആഭ്യന്തര സ്റ്റീൽ ഉപഭോഗം മുന്‍വര്‍ഷം സമാന കാലയളവില്‍ ഉണ്ടായിരുന്ന 27.50 എംടിയിൽ നിന്ന് 10.16 ശതമാനം ഉയർന്ന് 30.29 എംടി ആയി. സ്റ്റീലിന്റെ ഇറക്കുമതി 2023 ഏപ്രിൽ-ജൂൺ മാസങ്ങളിൽ 1.40 എംടി ആയി ഉയർന്നു, കഴിഞ്ഞ ഏപ്രില്‍- ജൂണ്‍ കാലയളവിലെ 1.17 എംടി-യെ അപേക്ഷിച്ച് 19.54 ശതമാനം വർധനയാണിത്. കയറ്റുമതി 2.19 മെട്രിക് ടണ്ണിൽ നിന്ന് 6.39 ശതമാനം ചുരുങ്ങി 2.05 മെട്രിക് ടണ്ണായി.
ആഗോള ഡിമാൻഡ് പരിമിതമായിരിക്കുന്നതും ചൈനയില്‍ നിന്നുള്ള സ്റ്റീല്‍ വിലക്കുറവില്‍ ലഭ്യമാകുന്നതും ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയെ ബാധിച്ചുവെന്ന് സ്റ്റീല്‍മിന്‍റ് ചൂണ്ടിക്കാണിക്കുന്നു.